മയിലിണ ചാഞ്ചാടും

മയിലിണ ചാഞ്ചാടും മലർമിഴിയാൽ
മനസ്സുകൾ നായാടും മധുമൊഴികൾ
പദസരങ്ങൾക്കു ലഹരിയേറ്റുന്ന മുഹൂർത്തം
(മയിലിണ...)

ലാവണ്യം പെയ്യും കുളിരുള്ളിൽ തല്ലുമ്പോൾ
ആനന്ദം കൊയ്യും കൊതി നെഞ്ചിൽ തഞ്ചുമ്പോൾ
താറമ്പൻ എയ്യും ഒളിയമ്പിൻ തുമ്പാലെ
താരുണ്യം നെയ്യും വല മെയ്യിൽ മെയ്യാലെ
തുള്ളിത്തുള്ളിയോടും ചെമ്പുള്ളി പൊന്മാനേ
തെന്നിത്തെന്നിയാടാൻ ഇന്നെന്നോടൊപ്പം വാ
(ലാവണ്യം...)

മീഠാ നോട്ടി
മധുര മേളം പുതിയ താളം
പുളകമെങ്ങും പൊങ്ങും സായാഹ്നം
മീഠാ നോട്ടി

ലെറ്റ് ഇറ്റ് ബി D.I.S.C.O ഡിസ്കോ
ലെറ്റ് അസ് ഡു D.I.S.C.O ഡിസ്കോ
മെയ്യിൽ തെയ്യങ്ങൾ കണ്ണിൽ സ്വപ്‌നങ്ങൾ
താളങ്ങൾ ഊടും പാവും നെയ്യും
കോലങ്ങൾ ഞാനും നീയും തോഴി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayilina chanjadum