തിങ്കള്‍ ബിംബമേ
തിങ്കള്‍ ബിംബമേ ചോടു വെച്ചു വാ
തങ്കനൂപുരം കൊഞ്ചി കൊഞ്ചി വാ
നിത്യ യൗവനം പൂത്ത മേനിയില്‍
നീ വളര്‍ത്തുമീ വെണ്‍പിറാവുകള്‍
മഞ്ഞണിഞ്ഞ തൂവലും കുടഞ്ഞുണര്‍ന്നുവോ
(തിങ്കള്‍...)
കണ്‍കോണിനാല്‍ എന്നെ എയ്യുമ്പോഴും
പൊന്നിന്‍ കിനാവുകള്‍ നെയ്യുമ്പോഴും
ഓരോരോ ഗീതം പാടും ഞാന്‍
ഏതേതോ തീരം തേടും ഞാൻ
കാറ്റു വന്നു കഥപറയും
കാല്‍ച്ചിലമ്പിന്‍ കാവ്യം
(തിങ്കള്‍...)
പണ്ടു രണ്ടു കൊമ്പനാനകള്‍ കിറു കിണ്ടാണ്ടം
കണ്ടു മുട്ടി പൂരമേളയില്‍
അമ്പലപ്പറമ്പില്‍ വെച്ചവര്‍ കിടു കിണ്ടാണ്ടം
കൊമ്പും കൊമ്പും തമ്മില്‍ കോര്‍ത്തവര്‍
തുമ്പിക്കൈകള്‍ കിണ്ടാണ്ടം
കൊമ്പുകള്‍ നാലും കിണ്ടാണ്ടം
കിറു കിറു കിണ്ടാണ്ടം
കിടു കിടു കിണ്ടാണ്ടം
കാലില്‍ ചിലങ്കകള്‍ കൊഞ്ചുമ്പോഴും
നാവില്‍ പദങ്ങള്‍ കിലുങ്ങുമ്പോഴും
ഉല്ലാസം ഉള്ളില്‍ ഉന്മാദം
സല്ലീലം എന്നും സല്ലാപം
നേര്‍ത്ത നീല രാത്രികളില്‍
പൂത്തിടുന്നു മേനികള്‍
(തിങ്കള്‍...)