ഭൂകമ്പം മനസ്സിൽ ഭൂകമ്പം

ഭൂകമ്പം ഭൂകമ്പം
ഭൂകമ്പം മനസ്സിൽ ഭൂകമ്പം
കനവുകളില്‍ സുഗന്ധം
നിനവുകളില്‍ മരന്ദം
ചെഞ്ചൊടിയോരം പുഞ്ചിരി തഞ്ചും
ഇണയരയന്നം മിഴികളില്‍ നീന്തും
അസുലഭ രതിലയ മദഭരനിമിഷം
ഭൂകമ്പം ഭൂകമ്പം
ഭൂകമ്പം മനസ്സില്‍ ഭൂകമ്പം

മാറില്‍ ചെമ്മാതളങ്ങള്‍
മാരന്‍ പൂജാഫലങ്ങള്‍
ലഹരികളലനുര
മാറില്‍ ചെമ്മാതളങ്ങള്‍
മാരന്‍ പൂജാഫലങ്ങള്‍
മല്ലികാ ബാണനും വില്ലൊടിഞ്ഞേ പോയ്‌
പെണ്ണിലെയ്തെയ്തു പൂവമ്പൊഴിഞ്ഞേ പോയ്‌
ഋതുക്കള്‍ കിനാവില്‍ ചേക്കേറിയാല്‍
തളിര്‍ക്കും വികാരം രോമാഞ്ചമായ്
(ഭൂകമ്പം...)

എങ്ങും കാമോത്സവങ്ങള്‍
എന്നും രതിനാടകങ്ങള്‍
പുളകിത രജനികള്‍
എങ്ങും കാമോത്സവങ്ങള്‍
എന്നും രതിനാടകങ്ങള്‍
പൂക്കളില്‍ പൂത്തിടും പൂക്കളെപ്പോലെ
രാത്രിയില്‍ രാത്രിയെ പങ്കിടും നേരം
വിളിക്കൂ വിളിക്കൂ വിരുന്നേകുവാന്‍
വിളമ്പൂ തുളുമ്പും വികാരങ്ങളെ
(ഭൂകമ്പം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Bhookambam manassil

Additional Info

അനുബന്ധവർത്തമാനം