അലഞൊറിചൂടും ഒരു കടലോരം

അലഞൊറിചൂടും ഒരു കടലോരം
അരുവികള്‍ വീഴും അഴിമുഖതീരം
പൂവേണി നിന്നോടൊപ്പം കളിയാടാനെന്തു സുഖം പൂമാരനോടൊത്തെന്നും വിളയാടാനെന്തു രസം പകലിനു നീളം പതിവിലുമേറേ
മദനനു വില്ലില്‍ മലര്‍ശ്ശരമേറേ
(അലഞൊറി...)

അകലെ തിരയുമ്പോള്‍ എന്‍
കനകം വിടരും നേരം
കവിളില്‍ കളഭം പെയ്തും
ചൊടിയില്‍ പവിഴം കൊയ്തും
എന്നില്‍ ഉറങ്ങി നിന്നില്‍ ഉണര്‍ന്നു
തമ്മില്‍ കിനാക്കള്‍ നെയ്തും
എന്നില്‍ ഉറങ്ങി നിന്നില്‍ ഉണര്‍ന്നു
തമ്മില്‍ കിനാക്കള്‍ നെയ്തും
പ്രകൃതിയോടൊത്തു സരസസല്ലാപം
അലസം ചൊരിയാന്‍ വാ
പ്രകൃതിയോടൊത്തു സരസസല്ലാപം
അലസം ചൊരിയാന്‍ വാ
‌(അലഞൊറി...)

മണലില്‍ ചുഴികള്‍ പോലെ
മനസ്സില്‍ പുളകം പൂക്കും
കരയും തിരയും പോലെ
കരളും കരളും പുല്‍കും
ഉള്ളില്‍ നുരഞ്ഞു മെയ്യില്‍ നിറഞ്ഞ ശൃംഗാരസോമതീര്‍ത്ഥം
ഉള്ളില്‍ നുരഞ്ഞു നെഞ്ചില്‍ നിറഞ്ഞ ശൃംഗാരസോമതീര്‍ത്ഥം
മദനനില്‍ നിന്നു രതിയിലേക്കിന്നു
പകരാം നുകരാന്‍ വാ
മദനനില്‍ നിന്നു രതിയിലേക്കിന്നു
പകരാം നുകരാന്‍ വാ
(അലഞൊറി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alanjori choodum

Additional Info

അനുബന്ധവർത്തമാനം