ആഭിജാത്യം
ധനികയായ ഒരു യുവതി അച്ഛനെ എതിർത്ത് ഒരു പാവപ്പെട്ടവനായ യുവാവിനെ വിവാഹം ചെയ്യുന്നതോടുകൂടി കുടുംബത്തിൽ നിന്നും പുറത്താക്കപ്പെടുന്നതും അതിനെത്തുടർന്ന് ആരോരുമില്ലാത്ത അവർ ജീവിതത്തോട് മല്ലിട്ട് എങ്ങിനെ മുന്നേറുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
Main Crew
കഥ സംഗ്രഹം
ഈ കഥ ആദ്യം ചിത്രമാക്കപ്പെട്ടത് മറാഠിയിലായിരുന്നു - 1961 ൽ "മാനിനി" എന്ന പേരിൽ. ആ ചിത്രം പിന്നീട് മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിൽ റീമേക് ചെയ്യപ്പെട്ടു. ആദ്യത്തെ റീമേക് മലയാളത്തിലായിരുന്നു - 1971 ൽ "ആഭിജാത്യം" എന്ന പേരിൽ. പിന്നീട് 1973 ൽ തമിഴിൽ "പെത്ത മനം പിത്ത്" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടു. "മാനിനി" അന്യഭാഷകളിൽ റീമേക് ചെയ്യപ്പെട്ടുവെങ്കിലും ഒന്നിൽപ്പോലും മൂലകഥയ്ക്കുള്ള ക്രെഡിറ്റ് രേഖപ്പെടുത്തിയിരുന്നില്ല.
ധനികനും പ്രതാപിയുമായ ശങ്കരമേനോന്റെ (തിക്കുറിശ്ശി) നാലു മക്കളിൽ രണ്ടാമത്തെ മകളാണ് മാലതി (ശാരദ). മൂത്ത മകൾ ശ്രീദേവി (സുകുമാരി) വിവാഹാനന്തരം ബോംബായിലാണ് താമസം. മാലതിക്ക് താഴെ ഒരനിയൻ - ചന്ദ്രൻ (രാഘവൻ), ഒരനിയത്തി - സുമം (ജൂനിയർ ഷീല) എന്നിവരുണ്ട്. മാധവൻ (മധു) ശങ്കരമേനോന്റെ ഔദാര്യത്തിലാണ് സംഗീതത്തിൽ ബിരുദം നേടുന്നത്. അനാഥനായ മാധവന് താമസസൗകര്യം ഏർപ്പാടാക്കിക്കൊടുത്തതും ആഹാരത്തിനും, മറ്റു ചിലവുകൾക്കുമുള്ള ചുമതല വഹിക്കുന്നതും മേനോനാണ്. മേനോന്റെ ആവശ്യപ്രകാരം മാധവൻ മാലതിയെ സംഗീതം പഠിപ്പിക്കുന്നു. മാധവനെ മൗനമായി പ്രേമിക്കുന്ന മാലതി അത് തുടർന്നുപോകാൻ കഴിയാതെ ഒരു ദിവസം മാധവനോട് ഈ കാര്യം തുറന്നു പറയുന്നു. മാധവനും മാലതിയോട് പ്രേമമുണ്ടെങ്കിലും, തന്റെ നിലയേയും വിലയേയും കുറിച്ച് നല്ല ബോധമുള്ളതിനാൽ കഴിവതും ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്.
ബിരുദം നേടിക്കഴിഞ്ഞതിനാൽ ഇനിയും അവിടെത്താമസിച്ചാൽ തന്റെ നിയന്ത്രണം വിട്ടുപോകുമോ എന്ന പേടിയുള്ളതു കൊണ്ട് മാധവൻ അവിടെ നിന്നും മാറിത്താമസിച്ചു ജോലി അന്വേഷിക്കാൻ പോവുകയാണെന്ന് മേനോനോട് പറയുന്നു. ആ സമയം മാധവനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല എന്ന വാശിയുള്ള മാലതി, മാധവനെക്കൂടാതെ ഇനി തനിക്കു ജീവിക്കാൻ കഴിയില്ല എന്ന് അമ്മയോട് പറയുന്നു. അവർ അത് തെറ്റിദ്ധരിച്ചു, മകൾ വിവാഹത്തിന് മുൻപേ പിഴച്ചു പോയി എന്ന് കരുതി എത്രയും പെട്ടെന്ന് മാധവന്റെയും മാലതിയുടെയും വിവാഹം നടക്കണം എന്ന് പറയുന്നു. അതനുസരിച്ചു അവരുടെ വിവാഹവും വളരെ ലളിതമായി നടക്കുന്നു. വിവാഹ ശേഷം മാലതി താൻ ഗർഭവതി അല്ലെന്നും, അമ്മ താൻ പറഞ്ഞത് തെറ്റിദ്ധരിച്ചു എന്നും വിശദമാക്കുന്നു. മേനോന് ഈ വിവാഹത്തിൽ ഒട്ടും താല്പര്യമില്ലാത്തതിനാലും വീട്ടിലെ മറ്റു ചിലർ അപമാനകരമായി സംസാരിക്കുന്നതിനാലും മാധവനും മാലതിയും വീടു വിട്ടിറങ്ങുന്നു.
നഗരത്തിൽ നിന്നും കുറെ അകലെയുള്ള ഒരു ഗ്രാമത്തിലെ മാധവന്റെ സുഹൃത്തിന്റെ വീട്ടിലേക്കാണ് അവർ ചെല്ലുന്നത്. അവിടെ താമസിച്ച് ഏതെങ്കിലും സ്കൂളിൽ അധ്യാപകനായി ജോലി കിട്ടുമോ എന്നന്വേഷിക്കുന്നു. പക്ഷേ വിചാരിച്ച പോലെ ജോലി കിട്ടാത്തതു കൊണ്ടും സുഹൃത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായത് കൊണ്ടും ചില ദിവസങ്ങൾക്കു ശേഷം അവർക്ക് അവിടം വിടേണ്ടി വരുന്നു. അവർ ചെല്ലുന്നത് മാധവന്റെ അപ്പൂപ്പനിൽ നിന്നും മാധവന് ലഭിച്ച ഒരു മലയോര ഗ്രാമത്തിലെ വീട്ടിലേക്കാണ്. താമസയോഗ്യമല്ലാത്ത ആ വീടും പരിസരവും നല്ലവരായ ഗ്രാമവാസികളുടെ സഹായത്തോടെ താമസയോഗ്യമാക്കി മാറ്റുന്നു. മാധവന് അവിടുത്തെ ഒരു സ്കൂളിൽ ക്രാഫ്റ്റ് അധ്യാപകനായി ജോലി കിട്ടുന്നു. ആ തുച്ഛ വരുമാനത്തിൽ അവരുടെ ജീവിതം തുടങ്ങുന്നു. വീടിനോടു ചേർന്ന കാടുപിടിച്ചു കിടക്കുന്ന പറമ്പു അവർ രണ്ടു പേരും ചേർന്ന് വെട്ടിത്തെളിച്ചു കൃഷിയോഗ്യമാക്കുന്നു. അപ്പോൾ മാലതി മാധവനോട് പറയുന്നു, ഈ ഗ്രാമത്തിൽ സംഗീത വാസനയുള്ള കുറെ കുട്ടികൾ ഉണ്ട്, അവരെ പാട്ടുപഠിപ്പിക്കണം. പുറം ലോകം എന്തെന്നറിയാത്ത അവർക്കു നമ്മെക്കൊണ്ട് കഴിയാവുന്നതു പറഞ്ഞു കൊടുക്കാം.
അവരുടെ ജീവിതം അങ്ങിനെ തട്ടീം മുട്ടീം മുന്നോട്ടു പോവുന്നു. രണ്ടു മക്കളുടെ മാതാപിതാക്കളാവുന്നു അവർ. അങ്ങിനെയിരിക്കെ മാലതിയുടെ അനുജത്തിയുടെ വിവാഹമാണെന്നു പറഞ്ഞു അമ്മയുടെ ക്ഷണക്കത്തു ലഭിക്കുന്നു. മാധവന് അവിടെ പോകാൻ താല്പര്യമില്ലെങ്കിലും മാലതിയുടെ നിർബന്ധപ്രകാരം അവർ വിവാഹത്തിൽ പങ്കെടുക്കാൻ പോവുന്നു. അ അവിടെ മാലതിയുടെ ചേച്ചിയുടെ പ്രവൃത്തികൾ കാരണം അവർ അപമാനിതരായി തിരിച്ചു പോവുന്നു. ആ സംഭവം അമ്മയെ മാനസികമായി തളർത്തുന്നു. അവർ മകളുടെ സ്ഥിതി ആലോചിച്ചു വിലപിച്ചു മരിക്കുന്നു. അന്ന് രാത്രി ഒരു അത്ഭുതം നടക്കുന്നു – അതെന്താണ്?
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
കഥാസംഗ്രഹം, കഥാസന്ദർഭം, കഥാന്ത്യം, അനുബന്ധവർത്തമാനം എന്നിവ ചേർത്തു |