ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്ത്

 

ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്ത്
ആനന്ദം പാടിയിരിക്കും തത്ത
തത്തയ്ക്ക് പുടമുറി താലികെട്ട്‌
ചിരിക്കുന്നു തത്ത പാടുന്നു തത്ത
(ആറ്റിൻ....)

തട്ടാനെ വരുത്തുന്നു പൊൻതൂക്കി കൊടുക്കുന്നു
താലിയും പരത്തുന്നു തത്തമ്മയ്ക്ക്‌ (2)
ആദിത്യ ശോഭയും മിന്നും പോലെ
കുന്നത്തെ കൊന്നയും പൂത്ത പോലെ
തത്തയ്ക്ക് പുടമുറി താലികെട്ട്‌

പട്ടു ചരടിന്മേൽ താലിയും കെട്ടി
താലിയും കെട്ടി സഭയിലിറങ്ങി (2)
ചിരിക്കുന്നു തത്തമ്മ പാടുന്നു തത്തമ്മ
തത്തയ്ക്കു പുടമുറി താലികെട്ട്‌
തത്തയ്ക്ക് പുടമുറി താലികെട്ട്‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aattin manappuratharayaalin kombathu

Additional Info

അനുബന്ധവർത്തമാനം