തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ

തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ
തള്ള് തള്ള് തള്ള് തള്ളീ തല്ലിപ്പൊളി വണ്ടീ
ഈ തല്ലിപ്പൊളിവണ്ടീ
(തള്ള് തള്ള് )

കള്ളിൻ കുടമൊരു ഡ്രൈവർ
പള്ളകൾ വീർത്തൊരു ക്ലീനർ
തള്ളിക്കേറ്റം കേറ്റും നേരം തുള്ളിവിറയ്ക്കും മോട്ടാർ
പാപാ മഗരി മാമാഗരിസ പാ പാ പാ
(തള്ള് തള്ള്)

ആളുകളുന്തും നേരം കാളക്കുട്ടനെപ്പോലെ ചീറ്റും
ഹായ് ചീറും ഹായ് തുമ്മും
ഹായ് പിന്നെപ്പിന്നെ ചത്തതുപോലെ കിടക്കും റോഡിൽ
(തള്ള് തള്ള്)

ബാറ്ററിയെന്നതു വേണ്ടാ - വേണ്ടാ
സ്റ്റാർട്ടിങ് ഹാൻഡിലു വേണ്ടാ വേണ്ടാ
നട്ടും വേണ്ടാ ബോള്‍ട്ടും വേണ്ടാ
പെട്രോൾ പോലും വേണ്ടാ(ബാറ്ററി)
പാപാ മഗരി മാമാഗരിസ പാ പാ പാ
(തള്ള് തള്ള്)

അടിയും തല്ലും ചെണ്ടയ്ക്ക് പണവും കാശും മാരാർക്ക്
തള്ളും വെള്ളും പിള്ളാർക്ക് പണവും സ്റ്റൈലും ഡ്രൈവർക്ക്
(തള്ള് തള്ള്)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Thallu Thallu

Additional Info