മഴമുകിലൊളിവർണ്ണൻ
മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ
കൊടമുല്ല കൊണ്ടൊരു കൊഴലാരം കെട്ടീ
കൊഴലാരം കെട്ടീ
ഒഴുകിടും ആറ്റിന്റെ കൽപ്പടവിൽ ചാരി
ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു - തഴുകിയിരുന്നു
(മഴമുകിൽ...)
കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി
കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു
ആളില്ലാനേരത്തെൻ ഗോപാലകൃഷ്ണൻ
നീലനിലാവത്ത് നീന്താനിറങ്ങീ - നീന്താനിറങ്ങീ
(മഴമുകിൽ...)
കാളിയനപ്പോൾ കുതിച്ചുപാഞ്ഞെത്തി
ബാലനാസർപ്പത്തെ ഓലപ്പാമ്പാക്കി
മുപ്പത്തിമുക്കോടി ദേവകളപ്പോൾ
പുഷ്പങ്ങൾ കൊണ്ടൊരു പുതുമഴ പെയ്തു -
പുതുമഴ പെയ്തു
(മഴമുകിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
mazhamukilolivarnan
Additional Info
ഗാനശാഖ: