പാവം പാവം രാജകുമാരൻ
കൂട്ടുകാരുടെ ക്രൂരമായ തമാശയ്ക്ക് വിധേയനായ ഒരു പാവം പിശുക്കന്റെ കഥ.
Actors & Characters
Actors | Character |
---|---|
ഗോപാലകൃഷ്ണൻ | |
അരവിന്ദൻ വള്ളിത്തോട് | |
സുജനപാലൻ | |
ഗംഗൻ | |
രാധിക | |
രാധികയുടെ ബന്ധു | |
രാധികയുടെ അച്ഛൻ | |
രാധികയുടെ അമ്മ | |
പ്യൂണ് | |
നാരായണൻ നായർ | |
പ്രിൻസിപ്പാൾ | |
Main Crew
കഥ സംഗ്രഹം
ട്രാവൽ ഏജൻസി നടത്തുന്ന അരവിന്ദന് (സിദ്ദിക്ക്) അപ്രതീക്ഷിതമായി പഴയൊരു കൂട്ടുകാരൻ ഗോപാലകൃഷ്ണന്റെ (ശ്രീനിവാസൻ) കത്തുകിട്ടുന്നു. കുറെ കാലമായി യാതൊരു വിവരവും ഇല്ലാതിരുന്ന ഗോപാലകൃഷ്ണന്റെ കത്തിൽ പഴയ കൂട്ടുകാരായിരുന്ന അരവിന്ദനെയും സുജനപാലനെയും (ജഗദീഷ്) ഗംഗനെയും(മണിയൻപിള്ള രാജു) കാണാൻ ആഗ്രഹമുണ്ടെന്നും അടുത്ത ഞായറാഴ്ച പറ്റുമെങ്കിൽ വരണമെന്നും എഴുതിയിരുന്നു. തുടർന്ന് അവർ ഞായറാഴ്ച ഗോപാലകൃഷ്ണനെ കാണാൻ പോകാൻ തീരുമാനിക്കുന്നു.
പോകുന്ന വഴിക്ക് അവർ പഴയ കാര്യങ്ങൾ ഓർക്കുന്നു. അഞ്ചു വർഷം മുൻപ് നാലുപേരും ഒരു പാരലൽ കോളേജിൽ അദ്ധ്യാപകരായി ജോലി നോക്കുന്ന സമയം. ഒരു വീട്ടിലാണ് അവരുടെ താമസം. പരമശുദ്ധനും പിശുക്കനും അരസികനുമാണ് ഗോപാലകൃഷ്ണൻ മാഷ്. പെണ്ണ് കാണാൻ പോയി തിരസ്കരിക്കപ്പെടുകയാണ് സ്ഥിരം പരിപാടി. നിസ്സാരകാര്യങ്ങൾക്കു കണക്കുപറയുക, വീട്ടുജോലികളിലോ കളിവിനോദങ്ങളിലോ തീരെ പങ്കെടുക്കാതിരിക്കുക തുടങ്ങിയുള്ള അയാളുടെ സ്വഭാവം കാരണം അവർ തീരെ പൊറുതിമുട്ടുന്നു. ലോകകപ്പ് കാണാനായി ഒരു TV വാങ്ങാൻ ഉള്ള പരിപാടിയ്ക്കുകൂടി സഹകരിക്കാതിരുന്നതോടെ അയാളെ വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നു. എന്നാൽ വാടകച്ചീട്ട് അയാളുടെ പേരിൽ ആയതിനാൽ അത് നടക്കുന്നില്ല.
ഒരു ദിവസം അയാൾക്ക് ഒരു കത്ത് കിട്ടുന്നു. അജ്ഞാതയായ ഒരു പെൺകുട്ടിയുടെ പ്രണയലേഖനം. ഗോപാലകൃഷ്ണൻ മാഷ് ആകെ അമ്പരന്നു പോകുന്നു. രണ്ടാമത്തെ കത്തിൽ പേരുപറഞ്ഞില്ലെങ്കിലും സൂചനകളിൽ നിന്നും രാധിക (രേഖ) എന്ന ബാങ്ക് ഉദ്യോഗസ്ഥ ആണ് കക്ഷി എന്ന് മനസ്സിലാകുന്നു. കൂട്ടുകാരോട് എല്ലാം വെളിപ്പെടുത്തുന്ന അയാൾക്ക് കിട്ടുന്ന മൂന്നാമത്തെ കത്തിൽ, തന്റെ ബാങ്കിലെ പ്യൂണായ ശങ്കരേട്ടന്റെ കയ്യിൽ മറുപടിക്കത്ത് കൊടുക്കാൻ രാധിക നിർദ്ദേശിക്കുന്നു. ശങ്കരേട്ടൻ അരവിന്ദന്റെ പരിചയക്കാരനായതിനാൽ ശങ്കരേട്ടനെ എങ്ങനെ കയ്യിലെടുക്കണം എന്ന് അരവിന്ദൻ ഉപദേശിക്കുന്നു. ഗോപാലകൃഷ്ണൻ നൽകുന്ന മദ്യസൽക്കാരത്തിനായി വീട്ടിൽ വരുന്ന ശങ്കരേട്ടനും മാഷിന്റെ കൂട്ടുകാരും അയാളെ കബളിപ്പിക്കുന്ന കഥ പറഞ്ഞു രസിക്കുന്നു. സുജനപാലൻ ആണ് രാധികയുടെ പേരിൽ കത്തുകൾ എഴുതുന്നത്. ഗോപാലകൃഷ്ണനെകൊണ്ട് എഴുതിച്ച മറുപടിക്കത്ത് അവർ ഒരുമിച്ചിരുന്നു പൊട്ടിച്ചു വായിക്കുന്നു. പിശുക്കനായ അയാളിൽ നിന്നും പരമാവധി പണം ഊറ്റിയെടുക്കാൻ ഈ കബളിപ്പിക്കൽ മുന്നോട്ട് കൊണ്ടുപോകാൻ അവർ തീരുമാനിക്കുന്നു.
അടുത്ത കത്തിലെ നിർദേശപ്രകാരം ഗോപാലകൃഷ്ണൻ മീശയെടുക്കുന്നു. രാധികയ്ക്ക് നൽകാൻ അയാൾ ഏല്പിക്കുന്ന സാരി ശങ്കരേട്ടൻ സ്വന്തം ഭാര്യയ്ക്ക് നൽകുന്നു. രാധികയുടെ അച്ഛന് ഷഷ്ടിപൂർത്തിയ്ക്കുള്ള സമ്മാനം എന്ന പേരിൽ സ്കോച് വിസ്കി, രാധിക സന്ദർശിക്കും എന്ന പേരിൽ വീട്ടിലെ സൗകര്യങ്ങൾ അങ്ങനെയങ്ങനെ പിശുക്കനായ ഗോപാലകൃഷ്ണന്റെ കയ്യിൽ നിന്നും നന്നായി പണം ചെലവാകുന്നു. രാധികയുടെ സ്വരം കേൾക്കണം എന്ന് ഗോപാലകൃഷ്ണന്റെ ആഗ്രഹം സാധിപ്പിക്കാൻ മറ്റൊരു പെൺകുട്ടിയെകൊണ്ടു പാട്ടു പഠിച്ചു കാസറ്റിലാക്കി നൽകുന്നു.
ഗോപാലകൃഷ്ണൻ വീട്ടിൽ പോയി അമ്മയോട് രാധികയുമായിട്ടുള്ള വിവാഹക്കാര്യം അവതരിപ്പിക്കുന്നു. അമ്മ സമ്മതിക്കാത്തതിനാൽ ആത്മഹത്യാഭീഷണി മുഴക്കി സമ്മതിപ്പിക്കുന്നു. വീട്ടിൽ നിന്നും രാധികയെ പെണ്ണുകാണാൻ വരുന്നകാര്യം അവളോട് പറയാൻ ബാങ്കിൽ എത്തിയ ഗോപാലകൃഷ്ണൻ അവൾ സ്ഥലം മാറിപ്പോയ വിവരം അറിഞ്ഞു വിഷമിക്കുന്നു.
പുതിയ സ്ഥലം തേടിപ്പിടിച്ചറിഞ്ഞു അവളെ കാണാനെത്തിയ ഗോപാലകൃഷ്ണൻ, അവൾ ഒരു യുവാവിനൊപ്പം (ജയറാം) ബൈക്കിൽ കയറിപ്പോകുന്നത് കണ്ടു അങ്കലാപ്പിലാവുന്നു. വീട് തേടിപിടിച്ചെത്തുന്ന ഗോപാലകൃഷ്ണനെ ഗേറ്റിൽ വച്ച് രാധികയുടെ അച്ഛനെ കാണുന്നു. ഗാന്ധിയനായ കരുണാകരമേനോൻ എന്ന അച്ഛൻ (ഇന്നസെന്റ്), തന്നെ പ്രസംഗത്തിനു ക്ഷണിക്കാൻ വന്ന ആളെന്നു കരുതി ഗോപാലകൃഷ്ണനെ കൂടെ കൂട്ടുന്നു. വഴിയിൽ വച്ച് മദ്യപിക്കാൻ ക്ഷണിക്കുന്ന അയാളെ കരുണാകരമേനോൻ ആട്ടിയോടിക്കുന്നു.
രാധികയെ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്ന ഗോപാലകൃഷ്ണനെ സുജനപാലൻ തടഞ്ഞുവയ്ക്കുന്നതിനാൽ സംസാരിക്കാൻ കഴിയുന്നില്ല. അവർ ബാങ്കിൽ വച്ചും കാണാതിരിക്കാൻ സുജനപാലൻ ബാങ്കിൽ വിളിച്ചു, രാധികയുടെ അച്ഛനെ ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കള്ളം പറയുന്നു. രാധികയെ തേടി ആശുപത്രിയിൽ എത്തുന്ന ഗോപാലകൃഷ്ണൻ, രാധിക അന്നു കണ്ട യുവാവിനൊപ്പം പോകുന്നത് കാണുന്നു. ഇതിനിടയിൽ കരുണാകരമേനോനെ ഒരു ആശുപത്രിയിലും കാണാത്തതിനാൽ എല്ലാരും ആകെ പരിഭ്രമിക്കുന്നു. വീട്ടിൽ ആളുകൂടുന്നു. കരുണാകരമേനോൻ വീട്ടിലെത്തുമ്പോൾ എല്ലാവർക്കും ആശ്വാസമാകുന്നു. ഗോപാലകൃഷ്ണൻ കത്തെഴുതി രാധികയെ പാർക്കിലേക്ക് ക്ഷണിക്കുന്നു. പക്ഷെ അന്നുകണ്ട ബന്ധുവുമായി വന്നതിനാൽ വിശദമായി സംസാരിക്കാൻ കഴിയുന്നില്ല. വീട്ടിലെത്തി രാധികയുടെ ബന്ധുവായ യുവാവിനെ കാണുന്ന ഗോപാലകൃഷ്ണൻ രാധിക തനിക്കെഴുതിയ കത്തുകൾ കാണിക്കുന്നു. തന്നെ ആരോ കബളിപ്പിക്കുകയായെന്നു അയാൾ പറഞ്ഞിട്ടും ഗോപാലകൃഷ്ണൻ വിശ്വസിക്കുന്നില്ല.
വീണ്ടും ബസ് സ്റ്റോപ്പിൽ വച്ച് രാധികയുമായി സംസാരിക്കുന്ന ഗോപാലകൃഷ്ണൻ തന്നെ ശല്യപ്പെടുത്തുന്നു എന്നു രാധിക കൂടിനിൽക്കുന്നവരോട് പറഞ്ഞപ്പോൾ അവർ അയാളെ മർദ്ദിച്ചു പരിക്കേല്പിക്കുന്നു. ആശുപത്രിക്കിടക്കയിൽ വച്ച് രാധികയുടെ ബന്ധു ഗോപാലകൃഷ്ണനെ എല്ലാം പറഞ്ഞു മനസ്സിലാക്കുന്നു. രാധികയെ ബാങ്കിലെത്തി കണ്ടു ക്ഷമ ചോദിച്ചു ഗോപാലകൃഷ്ണൻ യാത്രയാവുന്നു. പിന്നെ അയാളെപ്പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
Audio & Recording
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
കണ്ണാടിക്കൈയ്യിൽഖരഹരപ്രിയ |
കൈതപ്രം | ജോൺസൺ | കെ എസ് ചിത്ര |
2 |
പാതിമെയ് മറഞ്ഞതെന്തേകല്യാണി |
കൈതപ്രം | ജോൺസൺ | കെ ജെ യേശുദാസ് |