കണ്ണാടിക്കൈയ്യിൽ

കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ
കാക്കാത്തിക്കിളിയേ
ഉള്ളത്തിൽ ചെണ്ടുമല്ലി
പൂവെറിഞ്ഞോരാളുണ്ടോ
അഴകോലും തമ്പ്രാനുണ്ടോ

തളിരോല കൈനീട്ടും
കതിരോനെപോലെ
അവനെന്നെ തേടിയെത്തുമ്പോൾ
പറയാൻ വയ്യാതെ പാടാൻ വയ്യാതെ
കിളിവാതിൽ പാതിയിലൂടെ
കൺകുളിരെ ഞാൻ കാണും
കണ്ണോടു കൺ നിറയും (കണ്ണാടി..)

ഇളനീല തിരിനീട്ടും
പൊന്നരയാൽക്കൊമ്പിൽ
അവനെന്നെ കണ്ടിരുന്നാലോ
ഒരുജന്മം പോരാതെ മറുജന്മം പോരാതെ
തന്നെതാൻ ഒരു നിമിനേരം
ഒരു തുടിയായ് നീ ചേരും
കണ്ണോടു കൺ നിറയും(കണ്ണാടി..)

Kannadikkayyil.Pavam pavam rajakumaran.mpg