ശശികല വി മേനോൻ
ഡോ ബാലകൃഷ്ണൻ സംവിധാനം ചെയ്ത സിന്ദൂരം എന്ന ചിത്രത്തിലെ 'യദുകുലമാധവാ' എന്ന പാട്ടെഴുതിക്കൊണ്ട് പുതിയകാവ് ഗവ ഹൈസ്കൂളിലെ വിദ്യാര്‍ഥിനി ചരിത്രത്തിലേക്ക് വലംകാല്‍വെച്ച് കയറി. എ വിന്‍സെന്റ് ശശികലയുടെ കവിതകളടങ്ങിയ നോട്ടുബുക്ക് കാണാനിടയായതോടെ മഞ്ഞിലാസിന്റെ അഗ്നിനക്ഷത്രത്തിലെ മുഴുവന്‍ പാട്ടുകളുമെഴുതാന്‍ മദ്രാസിലേക്ക് വിളിപ്പിച്ചു(സംഗീതം നൽകിയത് ജി ദേവരാജൻ), പിന്നീടു വിന്‍സെന്റ് തന്നെ സംവിധാനം ചെയ്ത വയനാടൻ തമ്പാനിൽ അഞ്ച് പാട്ടുകള്‍ക്കുംകൂടി ദേവരാജന്‍ മാഷും ശശികലയും ഒന്നിച്ചു.
വിദ്യാധരന്‍മാസ്റ്ററുടെ സംഗീത സംവിധാനത്തില്‍ വര്‍ണവൃന്ദാവനം, ശിവപഞ്ചാക്ഷരി, ദേവായനം, ദേവതീര്‍ഥം എന്നീ ആല്‍ബങ്ങളിലും ശരത് സംഗീതംചെയ്ത ഒമ്പത് നാടന്‍ പാട്ടുകളുടെ ഫ്യൂഷനായ 'സ്ട്രോബറി തെയ്യ'ത്തിലും എല്ലാ പാട്ടുകളും എഴുതിയത് ശശികലാമേനോനാണ്. ചില പ്രൊഫഷണല്‍ ട്രൂപ്പുകള്‍ക്കുവേണ്ടി നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്.
എറണാകുളത്ത് കടവന്ത്രയിലെ ജി.സി.ഡി.എ.യുടെ ഗസ്റ്റ്ഹൗസില്‍ സംതൃപ്തമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോള്‍ ശശികല. വിശാലകൊച്ചി വികസന അതോറിറ്റിയുടെ ചെയര്മാന് കൂടിയായ ഭര്‍ത്താവ് വേണുഗോപാല്‍, തിരക്കുകള്‍ക്കിടയിലും ശശികലയുടെ മടങ്ങിവരവിന് കഴിയുന്ന പ്രോത്സാഹനം നല്‍കുന്നുണ്ട്. മക്കള്‍ ലക്ഷ്മി വേണുഗോപാലും വിഘ്നേശ് വേണുഗോപാലും.
അവലംബം : മാതൃഭൂമി
ഗാനരചന
ശശികല വി മേനോൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം യദുകുലമാധവാ | ചിത്രം/ആൽബം സിന്ദൂരം | സംഗീതം എ ടി ഉമ്മർ | ആലാപനം ശ്രീലത നമ്പൂതിരി | രാഗം | വര്‍ഷം 1976 |
ഗാനം കണ്മണി പൈതലേ നീ വരൂ | ചിത്രം/ആൽബം അഗ്നിനക്ഷത്രം | സംഗീതം ജി ദേവരാജൻ | ആലാപനം പി മാധുരി | രാഗം | വര്‍ഷം 1977 |
ഗാനം നിത്യസഹായമാതാവേ | ചിത്രം/ആൽബം അഗ്നിനക്ഷത്രം | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല, കോറസ് | രാഗം | വര്‍ഷം 1977 |
ഗാനം സ്വർണ്ണമേഘത്തുകിലിൻ | ചിത്രം/ആൽബം അഗ്നിനക്ഷത്രം | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, പി മാധുരി | രാഗം | വര്‍ഷം 1977 |
ഗാനം നവദമ്പതിമാരേ | ചിത്രം/ആൽബം അഗ്നിനക്ഷത്രം | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ്, കോറസ് | രാഗം | വര്‍ഷം 1977 |
ഗാനം ചെന്തീ കനൽ ചിന്തും | ചിത്രം/ആൽബം അഗ്നിനക്ഷത്രം | സംഗീതം ജി ദേവരാജൻ | ആലാപനം പി മാധുരി, ലത രാജു, പി ലീല | രാഗം | വര്‍ഷം 1977 |
ഗാനം മഞ്ചാടിമണിമാല | ചിത്രം/ആൽബം വയനാടൻ തമ്പാൻ | സംഗീതം ജി ദേവരാജൻ | ആലാപനം പി മാധുരി | രാഗം | വര്‍ഷം 1978 |
ഗാനം ഓം ഹ്രീം ഹ്രം | ചിത്രം/ആൽബം വയനാടൻ തമ്പാൻ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1978 |
ഗാനം എഴാമുദയത്തിൽ | ചിത്രം/ആൽബം വയനാടൻ തമ്പാൻ | സംഗീതം ജി ദേവരാജൻ | ആലാപനം കെ ജെ യേശുദാസ് | രാഗം | വര്‍ഷം 1978 |
ഗാനം ചന്ദ്രിക വിതറിയ | ചിത്രം/ആൽബം വയനാടൻ തമ്പാൻ | സംഗീതം ജി ദേവരാജൻ | ആലാപനം എംഎൽആർ കാർത്തികേയൻ | രാഗം വകുളാഭരണം | വര്‍ഷം 1978 |
ഗാനം ഏകാന്തസ്വപ്നത്തിൻ | ചിത്രം/ആൽബം വയനാടൻ തമ്പാൻ | സംഗീതം ജി ദേവരാജൻ | ആലാപനം പി സുശീല | രാഗം | വര്‍ഷം 1978 |
ഗാനം ആലോലം പൂമുത്തേ | ചിത്രം/ആൽബം താരാട്ട് | സംഗീതം രവീന്ദ്രൻ | ആലാപനം പി സുശീല | രാഗം ജോഗ് | വര്‍ഷം 1981 |
ഗാനം നിന്റെ നീലമിഴികളില്‍ | ചിത്രം/ആൽബം വാടകവീട്ടിലെ അതിഥി | സംഗീതം എം കെ അർജ്ജുനൻ | ആലാപനം പി ജയചന്ദ്രൻ | രാഗം ഖരഹരപ്രിയ | വര്‍ഷം 1981 |
ഗാനം പൂക്കൈതച്ചെണ്ടുപോൽ | ചിത്രം/ആൽബം ഗുഡ്, ബാഡ് & അഗ്ലി | സംഗീതം എം ജി ശ്രീകുമാർ | ആലാപനം സച്ചിൻ വാര്യർ, മൃദുല വാര്യർ | രാഗം | വര്‍ഷം 2013 |
ഗാനം മതിലേഘ | ചിത്രം/ആൽബം കുക്കിലിയാർ | സംഗീതം എം ജയചന്ദ്രൻ | ആലാപനം പി ജയചന്ദ്രൻ | രാഗം | വര്‍ഷം 2015 |
ഗാനം വരികോമലെ ഒരു (F) | ചിത്രം/ആൽബം ജിലേബി | സംഗീതം ബിജിബാൽ | ആലാപനം ഗായത്രി | രാഗം | വര്‍ഷം 2015 |
ഗാനം വരികോമലെ ഒരു (D) | ചിത്രം/ആൽബം ജിലേബി | സംഗീതം ബിജിബാൽ | ആലാപനം നജിം അർഷാദ്, ഗായത്രി | രാഗം | വര്‍ഷം 2015 |
ഗാനം വരികോമലേ ഒരു | ചിത്രം/ആൽബം ജിലേബി | സംഗീതം ബിജിബാൽ | ആലാപനം നജിം അർഷാദ് | രാഗം | വര്‍ഷം 2015 |
ഗാനം അറിയാതെ ആരോരും | ചിത്രം/ആൽബം 168 Hours | സംഗീതം അരുൺ കുമാരൻ | ആലാപനം സുദീപ് കുമാർ | രാഗം | വര്‍ഷം 2016 |
ഗാനം തിരയുന്നു വീണ്ടുമെൻ | ചിത്രം/ആൽബം പത്താം ക്ലാസ്സിലെ പ്രണയം | സംഗീതം രഘുപതി | ആലാപനം ഫ്രാങ്കോ | രാഗം | വര്‍ഷം 2019 |