എഴാമുദയത്തിൽ
ഏഴാമുദയത്തിലോമല്ലൂർ കാവിൽ
എഴിലകുറി ചാർത്തി നിന്നവളേ നിന്റെ
പവിഴാധരത്തിൽ പതിവായ് തുളുമ്പും
പഞ്ചാക്ഷരീ മന്ത്രം പിണങ്ങി (ഏഴാമുദയ..)
പൂക്കില ഞൊറി വെച്ച പട്ടുടയാടയിൽ
പൂക്കൈത നിറമുള്ള ചന്ദനമേനിയിൽ (2)
വരമഞ്ഞൾക്കുറിയിൽ മണിക്കാതിലയിൽ
തമ്പുരാട്ടീ ഞാനെന്നെ മറന്നു പോയീ
പുണർന്നാട്ടെ ഒന്നു നുകർന്നാട്ടേ
മോഹം തീരാത്ത മോഹം (ഏഴാമുദയ..)
കനകത്തളികയിൽ അഷ്ടമംഗല്യവും
വെള്ളോട്ടുക്കിണ്ടിയും അർഘ്യപൂജാദിയും (2)
മച്ചകത്തളത്തിൽ ചന്ദനക്കട്ടിലിൽ
തമ്പുരാട്ടീ പുഷ്പമഞ്ചമൊരുക്കാമോ
അലിഞ്ഞോട്ടേ നിന്നിൽ ലയിച്ചോട്ടേ
ദാഹം വല്ലാത്ത ദാഹം (ഏഴാമുദയ,..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ezhaamudaythil
Additional Info
ഗാനശാഖ: