ചന്ദ്രിക വിതറിയ

ചന്ദ്രിക വിതറിയ താഴ്വരയിൽ
ചന്ദനക്കുടപൊൻ തിരുനാളിൽ
പവിഴക്കൊലുസുമായ് പടവുകളിറങ്ങിയ
പെരുന്നാൾ പൂം പിറ നീ (ചന്ദ്രിക...)
 
 
മദനപ്പൂങ്കാവിന്റെ മയിൽപ്പീലിക്കണ്ണിന്റെ
മലർശരമേറ്റു ഞാൻ തളരുമ്പോൾ (2)
അകിലും കന്മദവുമായ് അരയന്നത്തേരിൽ
മാനത്തുന്നിറങ്ങിയ ഹൂറി നീയെന്റെ
മനസ്സിന്റെ പല്ലക്കിലിരുന്നാട്ടേ (ചന്ദ്രിക..)
 
പതിനാലാം ബഹറിന്റെ പളുങ്കു കല്പടവിലെ
പാരിജാത മലരായ് വിരിഞ്ഞവളേ
അറബിക്കഥയിലെ അന്തപ്പുരത്തിലെ
പാദുഷയായ് ഞാൻ നിൽക്കാം എനിക്കു നീ
മധു ചഷകങ്ങൾ പകർന്നു തരൂ (ചന്ദ്രിക..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandrika vithariya

Additional Info

അനുബന്ധവർത്തമാനം