ഓം ഹ്രീം ഹ്രം

 ഓം ഹ്രീം ഹ്രം ഹ്രും അഘോരായ നമഃ
ഓം ഹ്രീം ഹ്രം ഹ്രും ദംഷ്ട്രകരാളായ നമഃ
ഐം..ക്ലീം..ഹ്രീം..ഹ്രാം..
ഉഗ്രരാരായ ഹുംഫട്
ക്ലീം ഹ്രൗം ഹ്രും ക്ലീം
അഗ്നിജിഹ്വായ നമഃ
കരികൊണ്ടൽ നിറമാർന്ന രക്തേശ്വരി
കരാളമൂർത്തിയാം അഗ്നിരൂപേ
രുധിരപ്രിയ രക്ത ചാമുണ്ഡിയേ
കരിമൂർത്തേ കനൽമിഴി തുറന്നാലും
നമാമി നമാമി നമാമി
 
അന്തരാത്മാവിലൊരു മോഹനരാഗം
ആയിരം ഫണം വിരിച്ചുയരുമ്പോൾ
ഇരുളിന്റെ തേർവാഴ്ച താണ്ഡവം തുടരുമീ
കന്മതിൽക്കെട്ടുകൾക്കുള്ളിൽ  അസ്ഥി
ധരിച്ചാടുമവിടത്തെ തിരുമുൻപിൽ
തുള്ളിയുറഞ്ഞു ഞാൻ നില്പൂ
എനിക്കായ് നിത്യ യൗവനം നൽകൂ(ഓം ഹ്രീം..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ohm hreem

Additional Info

അനുബന്ധവർത്തമാനം