ചെന്തീ കനൽ ചിന്തും

ചെന്തീ കനൽ ചിന്തും നക്ഷത്രം

സൂര്യം ചെന്താമരയുടെ പ്രിയ മിത്രം

ചെമ്മാനം തുടുക്കുന്ന സന്ധ്യകളിൽ

കടൽത്തിരകളിലലിയുന്ന കളിത്തോഴൻ (2) [ചെന്തീ...]

 

നടക്കുമ്പോൾ കൂടെ വരും സ്വർണ്ണരശ്മികൾ

ചിതറിയ മഴവില്ലിൻ പൊൻ കണങ്ങൾ (2)

പുലരിയിൽ കോവിലിൽ പുതു മഞ്ഞിനെ

പുഷ്യരാഗകല്ലാക്കും പ്രിയ മാന്ത്രികൻ  (ചെന്തീ...)

 

ഒരു ഗീതിയുണർത്തും തരംഗങ്ങളൊത്തവർ

ഒരു ചെറു ലഹരി തൻ പതംഗങ്ങളോ

സൗരയൂഥത്തിന്റെ സാരഥിയാം

ചന്ദ്രൻ ചന്ദന പൊൻ വിളക്കായ്

ആ ജ്വാല തൻ താപ രശ്മികളിന്ന്

എന്നുള്ളിലഗ്നിയായ്  എരിയുകയായ്

പ്രപഞ്ചത്തിൻ രത്ന കിരീടമല്ലോ

പ്രകൃതിക്ക് പുളകത്തിൻ ഹർഷമല്ലോ (ചെന്തീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chenthee kanal chinthum

Additional Info

അനുബന്ധവർത്തമാനം