നിത്യസഹായമാതാവേ

നിത്യസഹായമാതാവേ

അശ്രിതർക്കാശ്വാസമേകേണമേ

ജീവിതവീഥിയിൽ അന്ധരാം ഞങ്ങൾക്ക്

കരുണ തൻ പൊൻ കതിർ ചൊരിയേണമേ (2)

 

പാപത്തിൻ നിഴലുകൾ നീങ്ങിടുവാൻ

എന്നും കാവൽ വിളക്കായ് ജ്വലിക്കേണമേ(2)

ഒരു സ്നേഹ സാമ്രാജ്യമിവിടെയുയർത്തുവാൻ

അഭിവന്ദ്യയാമമ്മേ കനിയേണമേ

അമ്മേ അമ്മേ പരിശുദ്ധ കന്യാമറിയമേ  (നിത്യ..)

 

 

വേദന തൻ മരുഭൂമികളിൽ എന്നും ദാഹ ജലം

നീ പകരേണമേ (2)

ഈ ഭവനത്തിൽ ചിറകറ്റ

ഞങ്ങൾ തൻ കുറ്റങ്ങളെല്ലാം

പൊറുക്കേണമേ

അമ്മേ അമ്മേ പരിശുദ്ധ കന്യാമറിയമേ  (നിത്യ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nithyasahaayamaathaave

Additional Info