നവദമ്പതിമാരേ

നവദമ്പതിമാരേ പ്രിയ ദമ്പതിമാരേ

നാളത്തെ മോഹന യുഗ്മങ്ങളേ

ഭാവുകമരുളുന്നൂ  ,നിങ്ങൾക്ക് ഭാവുകമരുളുന്നൂ (2)

 

ഒരു പുതു ജീവിത പാതയിൽ നിങ്ങൾ

ഒരുമിച്ചു കയറാൻ തുടങ്ങുമ്പോൾ(2)

പരസ്പരം പകരുന്ന പുഞ്ചിരിയിലൊളിക്കും

ഹൃദയവികാരങ്ങൾ എന്താമോ

കരിഞ്ഞ സ്വപ്നങ്ങൾ തൻ ചിതയാണോ

ഒരു പുതു ബന്ധത്തിൻ കവിതയാണോ  ഓ...(നവദമ്പതിമാരേ..)

 

ചിന്തയിലൊരു നല്ല നാളെ  തൻ ചിത്രം

സുന്ദരമായ് നിങ്ങൾ വരയ്ക്കുമ്പോൾ

വിധിയുടെ കറുത്ത ചായങ്ങളവയിൽ

കരിനിഴൽ വീഴ്ത്താതിരുന്നെങ്കിൽ

സ്മരണകൾ നിറയും ഹൃദയകവാടം

ഒരിക്കലും തുറക്കാതിരുന്നെങ്കിൽ ഓ..(നവദമ്പതി..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Navadampathimaare

Additional Info

അനുബന്ധവർത്തമാനം