ആലോലം പൂമുത്തേ

ആലോലം പൂമുത്തേ ആരാരിരോ
ആരോമൽപ്പൈതലേ ആരാരിരോ
അമ്മതൻ പൊന്നല്ലേ അമ്മിഞ്ഞയുണ്ടില്ലേ
അമ്മിണിക്കുഞ്ഞല്ലേ നീയുറങ്ങൂ
നീയുറങ്ങൂ... നീയുറങ്ങൂ...

(ആലോലം...)

ആരും കൊതിക്കുന്ന സൌഭാഗ്യമായ്
ഉള്ളിന്റെയുള്ളിലെ രോമാഞ്ചമായ്
താരിളം പട്ടേ... താമരമൊട്ടേ...
ഇത്തിരിച്ചുണ്ടിലെ തൂമുത്തം താ...
തൂമുത്തം താ... തൂമുത്തം താ...

(ആലോലം...)

മൂകം വിതുമ്പുന്ന മോഹവുമായ്
ആത്മാവിനുള്ളിലെ താരാട്ടുമായ്
പിഞ്ചിളം മെയ്യിൽ പുഞ്ചിരിച്ചുണ്ടിൽ
ഒന്നു തഴുകുവാൻ ഓമലേ വാ...
ഓമലേ വാ... ഓമലേ വാ...

(ആലോലം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
alolam poomuthe

Additional Info

അനുബന്ധവർത്തമാനം