അറിയാതെ ആരോരും
അറിയാതെ ആരോരും അറിയാതെ എൻ
അകതാരിലാലോലം അനുരാഗമായ്
കനവിൽ നിലാവിൻ തളിർ കൂമ്പു പോൽ
അലിയാൻ നീ അണയൂ എൻ ജീവനിൽ
അകലാതെ ഒരു നാളും അകലാതെ എന്റെ
മനമാകെ മലർ തൂകി വാ...
പറയാതെ ആരോടും പറയാതെ നീയെൻ
ഉയിരിന്റെ ഉയിരായി വാ..
അറിയാതെ ആരോരും അറിയാതെ എൻ
അകതാരിലാലോലം അനുരാഗമായ്
കനവിൽ നിലാവിൻ തളിർ കൂമ്പു പോൽ
അലിയാൻ നീ അണയൂ എൻ ജീവനിൽ
..
രാവിൻ തേരിൽ വാ..
കൂട്ടിൽ കൂട്ടായ് തനിയേ
മഞ്ഞിൻ മുത്തായ് വാ...
മുത്തം മുത്താനരികേ
കവിളോരമെന്തേ നീ എഴുതുന്നു ചുണ്ടാൽ
ജന്മങ്ങൾ തോറും നീ എൻ ജീവനെന്നോ
നമ്മിൽ നാം ചേരും നാൾ ഇന്നോമലേ..
ചാരേ നീ വാ..
അറിയാതെ ആരോരും അറിയാതെ എൻ
അകതാരിലാലോലം അനുരാഗമായ്
....ആഹാഹാ,,ആാ,,,ഓഹോ,,ഓ
വീണ്ടും പുൽകാൻ വാ
മാറിൽ വീഴും മഴയായ്
പാട്ടിൻ ചിന്തായ് വാ
കണ്ണിൽ കണ്ണിൻ അഴകേ
കുയിൽ പാടും പാട്ടിന്റെ മറുനാദം പോലെ
കാതോരമെന്തേ നീ കുറുകുന്നു പൊന്നേ
ഏതോ രാപ്പാട്ടിൽ നിൻ സ്വര മന്ത്രണം
കൂടെ നീ വാ..
(അറിയാതെ ആരോരും അറിയാതെ )
ങൂഹൂഹു,,,ങൂഹുഹൂ..ആഹാഹാ,,ആഹാഹാ..