ടി ആർ ശേഖർ
T R Sekhar
മലയാളചലച്ചിത്ര ചിത്രസംയോജകൻ എന്ന നിലയിൽ പ്രശസ്തനായ ടി ആർ ശേഖർ 1937 ൽ തൃശ്ശിനാപ്പള്ളിയിലാണ് ജനിച്ചത്.
1969 ൽ നദി എന്ന ചിത്രത്തിൽ ജി. വെങ്കിട്ടരാമന്റെ അസോസിയേറ്റ് എഡിറ്റർ ആയി രംഗത്തെത്തിയ ഇദ്ദേഹം 1971 ൽ ലോറാ നീ എവിടെ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്ററായ ഇദ്ദേഹം 2011 ൽ മൈ ഡിയർ കുട്ടിച്ചാത്തൻ വരെ ചലച്ചിത്ര എഡിറ്റിംഗ് മേഘലയിൽ സജീവമായിരുന്നു.
ആദ്യ 70 എം എം ചിത്രമായ പടയോട്ടം, ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ, ഫാസിൽ, സിദ്ദീഖ് ലാൽ തുടങ്ങിയവരുടെ മിക്ക ചിത്രങ്ങളിലും എഡിറ്റിങ് നിർവ്വഹിച്ച ഇദ്ദേഹം 60 ഓളം ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്.
ഇദ്ദേഹം 2018 മാർച്ച് 21 ആം തിയതി തന്റെ 81 ആം വയസ്സിൽ അന്തരിച്ചു.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
മൈ ഡിയർ കുട്ടിച്ചാത്തൻ 3D | ജിജോ പുന്നൂസ് | 2011 |
വിസ്മയത്തുമ്പത്ത് | ഫാസിൽ | 2004 |
ക്രോണിക്ക് ബാച്ചിലർ | സിദ്ദിഖ് | 2003 |
കൈ എത്തും ദൂരത്ത് | ഫാസിൽ | 2002 |
ലൈഫ് ഈസ് ബ്യൂട്ടിഫുൾ | ഫാസിൽ | 2000 |
ചന്ദാമാമ | മുരളീകൃഷ്ണൻ ടി | 1999 |
ഫ്രണ്ട്സ് | സിദ്ദിഖ് | 1999 |
ഹരികൃഷ്ണൻസ് | ഫാസിൽ | 1998 |
സുന്ദരകില്ലാഡി | മുരളീകൃഷ്ണൻ ടി | 1998 |
അനിയത്തിപ്രാവ് | ഫാസിൽ | 1997 |
മൈ ഡിയർ കുട്ടിച്ചാത്തൻ | ജിജോ പുന്നൂസ് | 1997 |
ഹിറ്റ്ലർ | സിദ്ദിഖ് | 1996 |
കാബൂളിവാല | സിദ്ദിഖ്, ലാൽ | 1994 |
മാനത്തെ വെള്ളിത്തേര് | ഫാസിൽ | 1994 |
Manichithrathaazhu | ഫാസിൽ | 1993 |
മണിച്ചിത്രത്താഴ് | ഫാസിൽ | 1993 |
പപ്പയുടെ സ്വന്തം അപ്പൂസ് | ഫാസിൽ | 1992 |
മക്കൾ മാഹാത്മ്യം | പോൾസൺ | 1992 |
വിയറ്റ്നാം കോളനി | സിദ്ദിഖ്, ലാൽ | 1992 |
എന്റെ സൂര്യപുത്രിയ്ക്ക് | ഫാസിൽ | 1991 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അച്ചാണി | എ വിൻസന്റ് | 1973 |
ഗന്ധർവ്വക്ഷേത്രം | എ വിൻസന്റ് | 1972 |
മനുഷ്യബന്ധങ്ങൾ | ക്രോസ്ബെൽറ്റ് മണി | 1972 |
തീർത്ഥയാത്ര | എ വിൻസന്റ് | 1972 |
ആഭിജാത്യം | എ വിൻസന്റ് | 1971 |
നിഴലാട്ടം | എ വിൻസന്റ് | 1970 |
ത്രിവേണി | എ വിൻസന്റ് | 1970 |
നദി | എ വിൻസന്റ് | 1969 |
അവാർഡുകൾ
Assistant Editor
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പോസ്റ്റ്മാനെ കാണ്മാനില്ല | എം കുഞ്ചാക്കോ | 1972 |
ആൽമരം | എ വിൻസന്റ് | 1969 |
അസുരവിത്ത് | എ വിൻസന്റ് | 1968 |
മുറപ്പെണ്ണ് | എ വിൻസന്റ് | 1965 |
Submitted 13 years 11 months ago by Kiranz.
Edit History of ടി ആർ ശേഖർ
6 edits by