4-ാം മുറ
രണ്ടു വർഷം മുമ്പു നടന്ന, രണ്ടു തവണ അന്വേഷിച്ചിട്ടും തെളിയിക്കാൻ പറ്റാത്ത ഒരു കൊലപാതകത്തിലെ കുറ്റവാളിയെ കണ്ടെത്താൻ പോലീസ് വ്യത്യസ്തമായ വഴി തേടുന്നതാണ് ഇതിവൃത്തം.
Actors & Characters
Actors | Character |
---|---|
ജയരാജ് | |
ജയേഷ് | |
സുബൈർ | |
റനീഷ് | |
ജോബ് | |
എസ് പി റീമ | |
സുമ | |
ഗിരിജൻ | |
ഡ്രീം ഗേൾ | |
ജയേഷിന്റെ അമ്മ | |
പത്രക്കാരൻ സുരേന്ദ്രൻ | |
ജയരാജിന്റെ ഭാര്യ | |
ജയരാജിന്റെ മകൾ | |
മിനിയുടെ ഭർത്താവ് തോംസൺ | |
ഗോപൻ (പോലീസ്) | |
ലിബീഷ് | |
അഖിൽ | |
ജയേഷിന്റെ അച്ഛൻ | |
ജയേഷിന്റെ അളിയൻ സിനോജ് | |
ജയേഷിന്റെ പെങ്ങൾ സ്മിത | |
എം എൽ എ ജോണി | |
പോലീസ് സൂപ്പർ ഇന്റെൻഡന്റ് | |
തോമസ് | |
കവിത | |
ഹബീബ് (പോലീസ്) | |
റീമയുടെ ഗണ്മാൻ | |
സി ഐ ഡേവിസ് | |
അഖിലിന്റെ അമ്മ | |
അഖിലിന്റെ അച്ഛൻ | |
സിനിമാ സംവിധായകൻ | |
ഫിലിം ക്രൂ 1 | |
ഫിലിം ക്രൂ 2 | |
ഫിലിം ക്രൂ 3 | |
കോൺസ്റ്റബിൾ | |
ലിബീഷിന്റെ കൂട്ടുകാരൻ | |
ജയേഷിന്റെ കൂട്ടുകാരൻ മനോജ് | |
ജയേഷിന്റെ കൂട്ടുകാരൻ സെബാട്ടി | |
ജയേഷിന്റെ കൂട്ടുകാരൻ സുധീഷ് |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
മിനിയുടെ വീട്ടിൽ ഇപ്പോൾ പോയാൽ പ്രശ്നമാകുമെന്ന് ജയേഷ് പറയുന്നു. ഭർത്താവ് മിനിയെ കൊല്ലുമെന്നാണ് അയാളുടെ ആശങ്ക. സുമയുടെ കാര്യം മിനിയോടു പറഞ്ഞിട്ടുണ്ടോ എന്ന ജയരാജിൻ്റെ പെട്ടെന്നുള്ള ചോദ്യത്തിന് 'അക്കാര്യമൊന്നും അവളോട് പറഞ്ഞിട്ടില്ല' എന്നയാൾ പറയുന്നതോടെ കള്ളി വെളിച്ചത്താകുന്നു. തുടർന്നയാൾ കുറ്റസമ്മതം നടത്തുന്നു.
സുമയുടെ മകനും കൂട്ടുകാരും താമസിക്കുന്ന വീട്ടിൽ ഇലക്ട്രിക് റിപ്പയറിനു ചെന്ന ജയേഷിനെ അവർ മയക്കുമരുന്ന് നല്കി സത്ക്കരിക്കുന്നു. പിന്നീട് അതു പതിവാകുന്നു. ഒരിക്കൽ മയക്കുമരുന്നിൻ്റെ ലഹരിയിലായിരുന്ന അയാൾ വീട്ടുമുറ്റത്ത് നിന്ന് വീഡിയോ ചെയ്യുന്ന സുമയെക്കാണുന്നു. സെൽഫി എടുക്കാൻ അവരെ വീട്ടിനുള്ളിലേക്ക് പിന്തുടർന്ന അയാളെ സുമ എതിർക്കുന്നു. തുടർന്ന് നിലവിളക്കു കൊണ്ടുള്ള അടിയേറ്റ് സുമ മരിക്കുന്നു.
ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇത്തവണ മിനിയുടെ ഭർത്താവിനെ കൊല്ലാനായിരുന്നു ജയേഷിൻ്റെ പദ്ധതി എന്ന സൂചനയിൽ സിനിമ പൂർത്തിയാകുന്നു.
ദുബായിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്ന ജയേഷിനെ DySP ജയരാജും സംഘവും എയർപോർട്ടിൽ നിന്ന് തന്ത്രപൂർവം പിടികൂടുന്നു. അനൗദ്യോഗിക നടപടി ആയതിനാൽ നഗരപ്രാന്തത്തിലുള്ള ഒരു പഴയ ആർട്ട് ഗ്യാലറിയിലേക്കാണ് ജയേഷിനെ അവർ കൊണ്ടു പോകുന്നത്. പോകുന്ന വഴിയിൽ, തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് ജയേഷ് ചോദിക്കുന്നെങ്കിലും അന്വേഷണ സംഘം പ്രതികരിക്കുന്നില്ല.
ദുബായിലേക്ക് പോകുന്നതിനു മുൻപ് ഏതെങ്കിലും കേസിൽ പെട്ടിട്ടുണ്ടോ എന്ന് ജയരാജും സംഘവും ജയേഷിനോട് ചോദിക്കുന്നു. ആദ്യമൊക്കെ മറുപടി പറയുന്നില്ലെങ്കിലും പിന്നീട് താനുൾപ്പെട്ട ഒരു വാഹനാപകടത്തെക്കുറിച്ച് അയാൾ പറയുന്നു.
രണ്ടു വർഷം മുൻപ്, രാത്രിയിൽ മദ്യപിച്ചിട്ട് ജീപ്പൊടിച്ചു വരുമ്പോൾ എതിരെ വന്ന ബൈക്കിൽ ജയേഷിൻ്റെ ജീപ്പ് ഇടിക്കുന്നു. വാഹനം ഓടിച്ചയാൾ കൊല്ലപ്പെടുകയും പിറകിലുള്ളയാൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതായതിനാൽ ജയേഷ് വാഹനം നിറുത്താതെ പോകുന്നു. എന്നാൽ, പിന്നീട്, പരിക്കേറ്റയാൾ തൻ്റെ ക്ലാസ്മേറ്റായ പെൺകുട്ടിയുടേ സഹോദരനാണെന്നറിയുമ്പോൾ, ഇൻഷുറൻസ് ക്ലെയിം കിട്ടാൻ വേണ്ടി തൻ്റെ വണ്ടിയാണ് ഇടിച്ചതെന്ന് അയാൾ പോലീസിനെ അറിയിക്കുന്നു.
എന്നാൽ ആ സംഭവവും അതിൻ്റെ തുടർച്ചയും പോലീസനറിയാം. ദുബായിലേക്ക് പോകുന്നതിനു മുൻപ് നാട്ടിൽ അസാധാരണമായി എന്തെങ്കിലും നടന്നിട്ടുണ്ടായിരുന്നോ എന്ന ചോദ്യത്തിന് സുമ എന്നൊരു വിധവ വീട്ടിനുള്ളിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടെന്നും അവരുടെ മകൻ്റെ കൂട്ടുകാരനായ അഖിലിനെയാണ് പോലീസ് സംശയിച്ചതെന്നും ജയേഷ് പറയുന്നു. സുമയുടെ instagram പോസ്റ്റുകളിൽ കമൻ്റിടുമെന്നല്ലാതെ തനിക്ക് അവരെ പരിചയമില്ലെന്ന് അയാൾ പറയുന്നു.
അയാൾക്കെതിരെ പൊലീസിന് ചില സാഹചര്യത്തെളിവുകൾ മാത്രമാണുള്ളത്. കൊല നടന്ന സമയത്തിനടുത്ത് അയാൾക്കുള്ളതു പോലെയുള്ള കറുത്ത ബൈക്കിൽ ഒരാൾ സുമയുടെ വീട്ടിനു മുന്നിലുള്ള വഴിയിലൂടെ പോകുനതു കണ്ടു എന്നൊരു നഴ്സ് മൊഴി നല്കുന്നു. പത്രത്തിൻ്റെ വരിസംഖ്യ വാങ്ങാൻ പോയപ്പോൾ സുമയുടെ അടഞ്ഞുകിടക്കുന്ന വീട്ടിൻ്റെ പോർച്ചിൽ കറുത്ത ബൈക്ക് കണ്ടെന്ന് ഒരു പത്രംഏജൻറും മൊഴി നല്കിയിട്ടുണ്ട്. എന്നാൽ താൻ ആ സമയത്ത് എറണാകുളത്തായിരുന്നു എന്ന് ജയേഷ് പറയുന്നു. എന്നാൽ ഫോൺ രേഖകൾ പ്രകാരം അയാൾ സ്ഥലത്തു തന്നെയുണ്ടായിരുന്നു.
ഇതിനിടയിൽ ജയേഷിൻ്റെ അമ്മ എംഎൽഎയെ കാണുന്നു. അയാളുടെ സമ്മർദ്ദം കാരണം ജയേഷിനെ വിടാൻ SP റീന ജയരാജിന് നിർദ്ദേശം നല്കുന്നു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ക്ലബിൽ കൊണ്ടുവന്ന ജയേഷിനെ ജയരാജ് വീണ്ടും ചോദ്യം ചെയ്യുന്നു. അയാൾ, താനല്ല സുമയെ കൊന്നതെന്ന വാദത്തിൽ ഉറച്ചു നില്ക്കുന്നു.
ഇതിനിടെ, വീണ്ടും മുകളിൽ നിന്ന് സമ്മർദ്ദമുണ്ടായതിനെത്തുടർന്ന്, രാവിലെ പോലീസ് ക്ലബിലെത്തുന്ന SP, ജയേഷിനെ വീട്ടിൽ കൊണ്ടാക്കാൻ ജയരാജിനോടു പറയുന്നു. അതനുസരിച്ച് സംഘം അയാളുമായി പുറപ്പെടുന്നു.
എന്നാൽ പൊലീസ് അയാളെ കൊണ്ടു പോകുന്നത് വീട്ടിലേക്കായിരുന്നില്ല. അതു ചോദ്യം ചെയ്യുന്ന ജയേഷിനോട് അയാൾ ദുബായിൽ നിന്ന് സ്ഥിരമായി വിളിക്കാറുള്ള മിനി ആരാണെന്നു ജയരാജ് ചോദിക്കുന്നു. അന്ന് ആശുപത്രിയിൽ വച്ചു കണ്ടത് മിനിയെ ആണെന്നും ദുബായിൽ പോകുന്നതിനു മുൻപ് അവളുമായി ഗാഢമായ പ്രണയത്തിലായെന്നും അയാൾ പറയുന്നു. അവളെ സ്വന്തമാക്കാനാണ് അയാളുടെ പദ്ധതി.
എന്നാൽ, വാഹനം മിനിയുടെ വീട്ടിലേക്കാണ് പോകുന്നതെന്നറിയുമ്പോൾ ജയേഷ് അസ്വസ്ഥനാകുന്നു.
Audio & Recording
ചമയം
Actors | Makeup Artist |
---|---|
Video & Shooting
സംഗീത വിഭാഗം
റിഥം പ്രോഗ്രാമിംഗ് | |
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ഗിറ്റലേലി | |
മാൻഡലിൻ | |
ഫ്ലൂട്ട് | |
വിന്റ് | |
ബേസ് ഗിത്താർ |
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
Mess
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
*ആ ഒരു നോട്ടം |
ശ്രീജിത് ഉണ്ണികൃഷ്ണൻ | കൈലാഷ് മേനോൻ | ദേവിക |
2 |
കൊളുന്തു നുള്ളി |
ശ്രീജിത് ഉണ്ണികൃഷ്ണൻ | കൈലാഷ് മേനോൻ | വൈഷ്ണവ് ഗിരീഷ് |
3 |
കത്തും കെടും കെടാവിളക്കുകൾ |
ശ്രീജിത് ഉണ്ണികൃഷ്ണൻ | കൈലാഷ് മേനോൻ | കപിൽ കപിലൻ |