സുരഭി സന്തോഷ്
ആർമി കേണൽ ആയിരുന്ന സന്തോഷ് കുമാറിന്റെയും സിന്ധുവിന്റെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ബി എ, എൽ എൽ ബി ബിരുദധാരിയായ സുരഭി കേരള ഹൈക്കോടതിയിൽ പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. ഭരതനാട്യം, വീണാവാദനം എന്നിവ അഭ്യസിച്ചിട്ടുള്ള സുരഭി ജോലിയോടൊപ്പം തന്റെ കലാപ്രവർത്തനങ്ങളൂം തുടർന്നുകൊണ്ടുപോകുന്നു.
2011 ൽ ദുഷ്ട എന്ന കന്നഡ സിനിമയിലഭിനയിച്ചുകൊണ്ടാണ് സുരഭി സിനിമാമേഖലയിലേയ്ക് ചുവടുവെയ്ക്കുന്നത്.. തുടർന്ന് 2013 ൽ ജടായു എന്ന കന്നഡ സിനിമയിലും അഭിനയിച്ചു. പിന്നീട് 2017 ൽ ആയിരത്തിൽ ഇരുവർ എന്ന തമിഴ് ചിത്രത്തിലാണ് അഭിനയിച്ചത്. 2018 ലാണ് സുരഭി മലയാള സിനിമയിൽ ആദുമായി അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രത്തിൽ സഹനായികാവേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. അതിനുശേഷം അഞ്ചിലധികം മലയാള ചിത്രങ്ങളിൽ സുരഭി അഭിനയിച്ചു.. സിനിമകൾ കൂടാതെ മോഡലിംഗ് രംഗത്തും സുരഭി സജീവമാണ്.