കാലാൾപട
ചക്രക്കസേരയിലിരുന്ന് തൻ്റെ ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്ന, കൗശലക്കാരനും അപകടകാരിയുമായ പ്രമുഖനെതിരെ ഒരു പത്രപ്രവർത്തകനും കൂട്ടുകാരും കരുക്കൾ നീക്കുന്നു.
Actors & Characters
Actors | Character |
---|---|
അരുൺ മേനോൻ | |
ബേബി പുന്നക്കാടൻ | |
സണ്ണി | |
രവീന്ദ്രനാഥ് | |
സ്കറിയാ പുന്നക്കാടൻ | |
പുന്നക്കാടൻ മുതലാളി | |
എസ് ഐ ഫിറോസ് | |
വിശ്വനാഥൻ | |
രവീന്ദ്രനാഥിന്റെ അമ്മാവൻ | |
സുന്ദരേശൻ നായ്ക്കർ | |
ജാഫർ | |
എസ് പി | |
കേരളനാട് പത്രാധിപർ | |
വയലിനിസ്റ്റ് | |
മായ മേനോൻ | |
അരുണിന്റെ അമ്മ | |
സിസ്റ്റർ | |
വക്കീൽ | |
സ്കറിയയുടെ ഭാര്യ | |
കരിം | |
മോഹനചന്ദ്രൻ ഉണ്ണിത്താൻ എം പി | |
പാപ്പി | |
ഷെല്ലി | |
ഹാജിയാർ | |
കെ സി കുഞ്ഞപ്പൻ | |
മേഴ്സി (രവീന്ദ്രനാഥിന്റെ ഭാര്യ) | |
കഥ സംഗ്രഹം
മയക്കുമരുന്നു മുതൽ ഹോട്ടൽ വരെ; ധനകാര്യം സ്ഥാപനം മുതൽ ക്വൊട്ടേഷൻവരെ - അങ്ങനെ നിയമപരവും അല്ലാത്തതുമായ ബിസിനസുകൾ നടത്തുന്ന കുടുംബമാണ് പുന്നയ്ക്കാടൻമാർ. തൻ്റെ വീൽചെയറിൽ ഇരുന്നു കൊണ്ട് സാമ്രാജ്യം നിയന്ത്രിക്കുന്ന പുന്നൂസ് പുന്നക്കാടൻ്റെ, അയാളെക്കാൾ പിഴച്ച, മക്കളാണ് സ്കറിയയും ബേബിയും. കൂടെ നില്ക്കുന്നവരെ സഹായിക്കുകയും അല്ലാത്തവരെ സംഹരിക്കുകയും ചെയ്യുന്നതാണ് പുന്നക്കാടൻമാരുടെ രീതി.
ഒരു മാസം മുൻപ് ഇൻകംടാക്സ് ഉദ്യോഗസ്ഥനായിരുന്ന രവീന്ദ്രനാഥിനെ കൊന്ന കേസിൽ പിടിയിലായ ജാഫർ എന്ന റിമാൻഡ് പ്രതി പുറത്തു നിന്നുള്ള സഹായത്തോടെ തടവുചാടുന്നു. എന്നാൽ അയാൾ, കേരളനാട് പത്രത്തിലെ ഫോട്ടോഗ്രാഫറായ സണ്ണിയുടെയും കൂട്ടുകാരൻ വിശ്വനാഥൻ്റെയും മുന്നിൽ യാദൃച്ഛികമായി ചെന്നുപെടുന്നു. തൻ്റെ സുഹൃത്തും കേരളനാടിലെ റിപ്പോർട്ടറും ആയ അരുൺ മേനോനോട് സണ്ണി വിവരങ്ങൾ പറയുന്നു. പുന്നക്കാടനോട് കനത്ത വിരോധമുള്ളയാളാണ് അരുൺ മേനോൻ. അയാളുടെ ചെറുപ്പത്തിൽ അച്ഛൻ്റെ സ്വത്തും വീടും പുന്നക്കാടൻ ചതിയിലൂടെ കൈക്കലാക്കിയതോടെ വഴിയാധാരമായതായിരുന്നു അയാളുടെ കുടുംബം.
ചെറിയ തരികിടകൾ ഒപ്പിച്ച് സ്ഥിരമായി ജയിലിൽ പോകുന്ന സുന്ദരേശൻ നായിക്കിൻ്റെ സഹായത്തോടെ, ജാഫർ തടവുചാടിയ വിവരം അരുൺ സ്ഥിരീകരിക്കുന്നു. സുഹൃത്തായ ഇൻസ്പക്ടർ ഫിറോസിൻ്റെയും അനുമാനം അതാണ്. അരുൺ പത്രത്തിൽ അതു വാർത്തയാക്കുന്നു. അപ്പൻ്റെ നിർദ്ദേശപ്രകാരം, സ്കറിയ പുന്നക്കാടൻ ജാഫറിനെ വകവരുത്തുന്നു.
തൻ്റെ സുഹൃത്തായ ഇൻസ്പെക്ടർ ഫിറോസിൽ നിന്ന്, രവീന്ദ്രനാഥിൻ്റെ കൊല സംബന്ധമായ വിവരങ്ങൾ അരുൺ തേടുന്നു. കാറിൻ്റെ ബൂട്ടിൽ രവീന്ദ്രനാഥിൻ്റെ മൃതദേഹവുമായി ജാഫറെ താൻ പിടികൂടുകയായിരുന്നെന്നും വ്യക്തിവിരോധം കാരണം കൊന്നതാണെന്നാണ് ജാഫർ മൊഴി നല്കിയതെന്നും ഫിറോസ് പറയുന്നു. ഒരു ഗുണ്ടയ്ക്ക് ഇൻകം ടാക്സ് ഓഫീസറോട് വിരോധം വരാൻ സാധ്യതയില്ലെന്ന് അരുൺ അനുമാനിക്കുന്നു. അയാൾ രവീന്ദ്രനാഥിൻ്റെ ഭാര്യ മേഴ്സിയെ കണ്ടെങ്കിലും രവീന്ദ്രനാഥിൻ്റെ അമ്മാവൻ്റെ ഇടപെടൽ മൂലം കൂടുതൽ വിവരങ്ങൾ നല്കാൻ അവർ തയ്യാറാകുന്നില്ല.
അരുണിൻ്റെ സഹോദരിയായ മായയുമായി സണ്ണി പ്രണയത്തിലാണ്. അരുണിനും അമ്മയ്ക്കും അതറിയുകയും ചെയ്യാം. നാട്ടിലെത്തിയ അരുൺ അമ്മയോട് സംസാരിച്ച് മായയുടെയും സണ്ണിയുടെയും വിവാഹം നടത്താൻ തീരുമാനിക്കുന്നു.
ഒരു ദിവസം മേഴ്സി അരുണിനെക്കാണുന്നു. കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുൻപ് തനിക്ക് ലഭിച്ച കത്തിൽ ഒരു ഫിനാൻസ് കമ്പനി റെയ്ഡ് ചെയ്തിരുന്ന കാര്യം രവീന്ദ്രനാഥ് എഴുതിയിരുന്നെന്ന് മേഴ്സി പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സ്കറിയ തനിക്ക് ഒരു ജോലി വാഗ്ദാനം ചെയ്ത കാര്യവും അവർ അരുണിനോടു പറയുന്നു. മേഴ്സിയിൽ നിന്നു ലഭിച്ച വിവരങ്ങൾ വച്ച്, രവീന്ദ്രനാഥിൻ്റെ മരണത്തിന് സ്ഥലത്തെ പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ റെയ്ഡുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഫീച്ചർ അരുൺ പത്രത്തിൽ എഴുതുന്നു. അതിനെത്തുടർന്ന്, ബേബി അരുണിനെ തടഞ്ഞു നിറുത്തി കൈയേറ്റം ചെയ്യുന്നു.
അരുണും കൂട്ടുകാരും ചേർന്ന് രവീന്ദ്രനാഥിൻ്റെ അമ്മാവനെ തട്ടിക്കൊണ്ടുവന്ന് ചോദ്യം ചെയ്യുന്നു.റെയ്ഡിനെ ത്തുടർന്ന് രവീന്ദ്രനാഥിനെ അനുനയിപ്പിക്കാൻ അയാളുടെ വീട്ടിൽ പുന്നൂസ് പുന്നയ്ക്കാടൻ വന്നതും തുടർന്ന് രാത്രിയിൽ സ്കറിയ രവീന്ദ്രനാഥിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതും അമ്മാവൻ അവരോട് സമ്മതിക്കുന്നു. തുടർന്ന്, മേഴ്സി ഭർത്താവിൻ്റെ മരണം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഹരജി സമർപ്പിക്കുന്നു.
കേസ് കോടതിയിലെത്തിയെങ്കിലും വ്യാജരേഖകൾ സമർപ്പിച്ചുള്ള വാദങ്ങൾക്കൊടുവിൽ സ്കറിയയെ കോടതി വെറുതെ വിടുന്നു. പുന്നൂസ് പുന്നയ്ക്കാടൻ അരുണിനോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഏതോ കടിഞ്ഞൂല് കിനാവിന്റെ ചില്ലയില് |
ബിച്ചു തിരുമല | ജേക്കബ് സി അലക്സാണ്ടർ | കെ ജെ യേശുദാസ് |