രഘു കുമാർ

Raghu Kumar - Music Director
Raghukumar
Date of Birth: 
Saturday, 13 June, 1953
Date of Death: 
Thursday, 20 February, 2014
രഘുകുമാർ
രഘുകുമാർ വർമ്മ
സംഗീതം നല്കിയ ഗാനങ്ങൾ: 105

കോഴിക്കോട്ടെ പ്രശസ്തമായ പൂതേരിയെന്ന തറവാട്ടിൽ ജനിച്ച രഘുകുമാർ ആറാം വയസ്സിൽ തബല അഭ്യസിച്ചു തുടങ്ങി. പതിനഞ്ചാം വയസ്സിലാണ് പ്രൊഫഷണലായി അരങ്ങേറുന്നത്. പഠനത്തിനു ശേഷം ചെന്നെയിൽ എത്തി സംഗീത സംവിധായകൻ ആർ.കെ ശേഖറിനെ പരിചയപ്പെടുന്നത് വഴിത്തിരിവായി മാറി.സിനിമാ സംഗീത മേഖലയിൽ പിന്നീട് അനേക സംഗീത സംവിധായകർക്ക് വേണ്ടി തബല വായിച്ചു. ദേവരാജൻ,ദക്ഷിണാമൂർത്തി തുടങ്ങിയവരോടൊത്ത് പ്രവർത്തിച്ചു.1979ൽ പുറത്തിറങ്ങിയ ഈശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ്  സിനിമാ ലോകത്തെത്തിയത്. തബല വിദഗ്ദനായിരുന്ന രഘുകുമാർ മലയാളത്തിൽ പ്രിയദർശൻ ചിത്രങ്ങളിലാണ് ഹിറ്റുകൾ സമ്മാനിച്ച് തുടങ്ങിയത്. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച താളവട്ടം,ആര്യൻ,ഹലോ മൈഡിയർ റോംഗ് നമ്പർ തുടങ്ങിയവയിലെ ഗാനങ്ങളൊക്കെ ഹിറ്റായി മാറി.ശ്യാമ, മായാമയൂരം തുടങ്ങി ഏകദേശം മുപ്പതോളം ചിത്രങ്ങൾക്ക് സംഗീതം പകർന്നു. 2011ൽ പുറത്തിറങ്ങിയ കളക്റ്റർ ആണ് അവസാനമായി സംഗീതം ചെയ്ത സിനിമ.. ചലച്ചിത്ര നിർമ്മാതാവായും രഘുകുമാർ പ്രവർത്തിച്ചിട്ടുണ്ട്.

നടി ഭവാനിയാണ് ഭാര്യ

വിവരങ്ങൾക്ക് കടപ്പാട് : ഹിന്ദു ആർട്ടിക്കിൾ , മാതൃഭൂമി വാർത്ത