വിഷ്ണു ഗോവിന്ദൻ
Vishnu Govindan
കോട്ടയം സ്വദേശിയാണ് വിഷ്ണു ഗോവിന്ദൻ. ബിടെകിന് കൊച്ചിയിലെ CUSAT -ൽ ചേർന്ന് പഠിച്ചതാണ് വിഷ്ണുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കൊച്ചി ജീവിതം നാടക, സിനിമാപ്രവർത്തകരുമായി സൗഹൃദത്തിലാകുവാനും അതുവഴി അഭിനയ രംത്തേയ്ക്കെത്തുവാനും കഴിഞ്ഞു. 2017 -ൽ ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദൻ തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ അനൂപ് വി യോടൊപ്പം ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുടെ സംവിധായകനായി.
തുടർന്ന് ഇരുപതിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. വില്ലൻ, വിമാനം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റർ & മിസ്സിസ് റൗഡി, പത്തൊൻപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങൾ അവയിൽ ചിലതാണ്.