അയ്യർ ദി ഗ്രേറ്റ്
ഓഫീസും കുടുംബവുമായി മദിരാശിയിൽ സ്വസ്ഥമായിക്കഴിയുന്ന തികച്ചും സാധാരണക്കാരനായ സൂര്യനാരായണ അയ്യർക്ക് ഒരിക്കൽ ഒരു പ്രത്യേക സാഹചര്യത്തിൽ വെർട്ടിഗോ (Vertigo - fear of heights) അനുഭവപ്പെടുന്നു. ശേഷം അദ്ദേഹത്തിന്റെ ജീവിതം ആകെ മാറിമറിയുന്നു.
ചുറ്റുപാടും ചില നിമിത്തങ്ങൾ കാണുമ്പോൾ അദ്ദേഹത്തിന് ചില ഉൾക്കാഴ്ചകൾ (clairvoyance) ഉണ്ടാകുകയും തുടർന്ന് അദ്ദേഹം നടത്തുന്ന പ്രവചനങ്ങൾ അക്ഷരംപ്രതി ശരിയായി സംഭവിക്കുകയും ചെയ്യുന്നു - ട്രെയിനപകടവും, വിമാനറാഞ്ചൽ ശ്രമവും ഉൾപ്പടെ.
അദ്ദേഹത്തിന്റെ ഈ അതീന്ദ്രീയജ്ഞാനത്തിന്റെ (Extra sensory perception) പ്രശസ്തി വർദ്ധിച്ചതോടെ അയ്യർക്ക് നിരവധി ആരാധകർ ഉണ്ടായി. ഒപ്പം അതിശക്തരായ ശത്രുക്കളും.
Actors & Characters
Actors | Character |
---|---|
സൂര്യനാരായണൻ | |
ഡോ ജേക്കബ് | |
വാണി | |
അമ്മു | |
സൂര്യയുടെ മാനേജർ | |
തീവ്രവാദി | |
ഡോക്ടർ | |
ഡോക്ടർ | |
എയർ പോർട്ട് ഉദ്യോഗസ്ഥൻ | |
ഗബ്രിയ | |
പോലീസ് ഓഫീസർ | |
രാജി | |
ടൈപ്പിസ്റ്റ് സൗദ |
Main Crew
കഥ സംഗ്രഹം
1. ചിത്രത്തിൽ കാണിക്കുന്ന ട്രെയിനപകടം പെരുമൺ ദുരന്തം എന്ന പേരിൽ അറിയപ്പെടുന്ന ഒരു മുൻകാല സംഭവത്തെ ഓർമപ്പെടുത്തുന്നു (കഥയുമായി ബന്ധമില്ല,)
2. ഈ ചിത്രത്തിന് മികച്ച ചിത്രസംയോജനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു (എം എസ് മണി)
3. പ്രശസ്ത സാഹിത്യകാരനായ മലയാറ്റൂർ രാമകൃഷ്ണനാണ് തിരക്കഥ, സംഭാഷണം രചിച്ചത്
മദിരാശിയിൽ ഒരു ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ് വൈകുണ്ഠം സൂര്യനാരായണ അയ്യർ എന്ന സൂര്യ(മമ്മൂട്ടി).ശാന്തമായ കുടുംബ ജീവിതം നയിക്കുന്ന സൂര്യയ്ക്കും ഭാര്യ വേണിക്കും (ഗീത) ഒരു കുട്ടിയൂണ്ടായിക്കാണാൻ അമ്മയ്ക്ക്(സുകുമാരി) അതിയായ ആഗ്രഹമുണ്ട്. ആ ഒരു ആകാംക്ഷ വീട്ടിലെ എല്ലാവർക്കുമുണ്ട്. അതോടൊപ്പം, ഔദ്യോഗിക തലത്തിൽ ഷിപ്പിംഗ് കമ്പനികളുടെ ഇൻഷുറൻസ് ക്ലെയിം കൈകാര്യം ചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്വവും സൂര്യയ്ക്കുണ്ട്.
എല്ലാവരോടും പ്രസന്നമായി പെരുമാറുന്ന സൂര്യ കൃത്യനിഷ്ഠയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. അതുകൊണ്ടുതന്നെ മേലുദ്യോഗസ്ഥനായ മൂർത്തിക്കും(എം എസ് തൃപ്പൂണിത്തുറ) സൂര്യയെ നല്ല മതിപ്പാണ്. 20 കോടി രൂപയുടെ ഒരു ഇൻഷുറസ് ക്ലെയിം കേസിൽ അനുകൂലമായ വിധി വന്നാൽ സൂര്യയ്ക്ക് പ്രൊമോഷൻ ഉറപ്പാണെന്ന് മൂർത്തി പറയുന്നുമുണ്ട്.
സൂര്യ താമസിക്കുന്ന വൈകുണ്ഠം എന്ന വീടും വീട്ടുവളപ്പും അതിവിശാലമാണ്. അവിടെ ആ വീട്ടുകാർ സ്വന്തം കുഞ്ഞിനെപ്പോലെ ലാളിച്ചു വളർത്തുന്ന തത്തയാണ് മൈത്രി. ഒരിക്കൽ കൂട്ടിൽ നിന്നും പുറത്തെടുത്ത വേളയിൽ മൈത്രി കുറുമ്പ് വാക്കുകൾ പറയുകയും സൂര്യ ചെറുതായി ഒരു തട്ട് വെച്ചുകൊടുക്കുകയും ചെയ്യുന്നു. അതോടെ മൈത്രി പറന്നുപോകുന്നു. ഏറെനേരം കഴിഞ്ഞ്, വീട്ടുവളപ്പിലെ ഒരു വൃക്ഷത്തിൽ മൈത്രി പറന്നെത്തിയ വിവരം വേണി സൂര്യയെ ഫോണിലൂടെ അറിയിക്കുന്നു. വഴിയിലൂടെ പോകുന്ന പിള്ളേർ മൈത്രിയെ കല്ലെറിയുന്നു എന്നുകേട്ട സൂര്യ ഓഫീസിൽ നിന്നു പുറപ്പെടുന്നു. വീട്ടിലെത്തിയ സൂര്യ മൈത്രിയെ അനുനയിപ്പിച്ച് കൂട്ടിൽ കയറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല.
തത്തയെ പിടികൂടാൻ ഏണിയുപയോഗിച്ച് സൂര്യ മരത്തിൽ കയറുന്നു. അതുകണ്ട തത്ത ഓരോ ചില്ല മുകളിലേക്ക് പറന്നുകയറുന്നു. പിന്നാലെ സൂര്യയും. വളരെയധികം ഉയരത്തിൽ എത്തിയ ശേഷം താഴോട്ടു നോക്കിയ സൂര്യയ്ക്ക് തലചുറ്റുന്നു. ഇതുകണ്ട് പരിഭ്രാന്തരായ വീട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും അവർ സൂര്യയെ സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്യുന്നു.ആ സംഭവത്തോടെ സൂര്യ ആകെ അസ്വസ്ഥനാകുന്നു.
ഇൻഷുറൻസ് കേസിൽ സാക്ഷിയായി സൂര്യ ഹാജരാകുകയോ സർവേ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യുന്നില്ല. തന്മൂലം കേസ് തോൽക്കുന്നു. ഇതിനുശേഷമുള്ള ഒരു രാത്രിയിൽ കടപ്പുറത്ത് അലഞ്ഞുതിരിയുന്ന സൂര്യയ്ക്ക് ചെറുതായി ഇടിമിന്നലേൽക്കുകയും ചെയ്യുന്നു. തുടർന്ന് സ്കാനിംഗിനും വിദഗ്ദ്ധ ചികിത്സയ്ക്കുമായി സൂര്യയെ ആശുപത്രിയിലെത്തിക്കുന്നു. ഭയപ്പെടാനൊന്നുമില്ല എന്ന് ഡോ. ജേക്കബ് (സോമൻ) പറയുന്നുണ്ടെങ്കിലും, സൂര്യയുടെ പെരുമാറ്റത്തിൽ മേലുദ്യോഗസ്ഥൻ മൂർത്തിയടക്കം പലർക്കും പന്തികേട് തോന്നുന്നുണ്ട്. ചിത്രകാരനല്ലാത്ത സൂര്യ surrealistic ചിത്രങ്ങൾ വരയ്ക്കാനും തുടങ്ങുന്നു.
ആശുപത്രിമുറിയിൽ വിശ്രമിക്കവേ സൂര്യ ഒരു സിനിമ കാണാനിടയാകുന്നു - മൂർത്തി നൽകിയ ഒരു വീഡിയോ കാസറ്റ് - The Cassandra Crossing - ആണത്. അതിൽ അമിതവേഗത്തിലും ആപൽക്കരമായും ഒരു ട്രെയിൻ പാലത്തിലേക്ക് സഞ്ചരിക്കുന്ന രംഗം കാണുമ്പോൾ സൂര്യ അസ്വസ്ഥനാകുന്നു. പരിശോധനയ്ക്കെത്തിയ നഴ്സ് സൂര്യയുടെ രക്തസമ്മർദം അസാധാരണമാണെന്ന് സൂചിപ്പിക്കുന്നു - 243/58. ആ അവസ്ഥയിൽ സൂര്യയ്ക്ക് ഒരു ഉൾക്കാഴ്ച (clairvoyance) അനുഭവപ്പെടുന്നു: പിറ്റേന്ന് രാവിലെ 9:58 ന് (2+4+3 = 9) അഷ്ടമുടിക്കായലിനുമുകളിലെ പാലത്തിൽ വച്ച് ചെന്നൈ- തിരുവനന്തപുരം മെയിൽ അപകടപ്പെടും എന്ന് സൂര്യ ഭയക്കുന്നു.
ആ ട്രെയിനിൽ തിരുവനന്തപുരത്തേക്ക് സഞ്ചരിക്കാനിരിക്കുന്ന ഡോ. ജേക്കബിനോട് ആശുപത്രിയിലെ ഫോണിലൂടെ സൂര്യ സംസാരിക്കുന്നു. അപായസൂചന ഡോക്ടറുടെ ഭാര്യയെയും തുടർന്ന് ചെന്നൈ സ്റ്റേഷൻമാസ്റ്ററേയും സൂര്യ വിളിച്ചറിയിക്കുന്നുണ്ട്. പക്ഷെ ഡോക്ടറോ അധികൃതരോ ഇത് കാര്യമായിട്ടെടുക്കുന്നില്ല. പിറ്റേന്ന് ഈ ട്രെയിൻ ഈ പറഞ്ഞ സ്ഥലത്ത് കൃത്യം 9:58ന് തന്നെ അപകടത്തിൽ പെടുകയും നൂറിലേറെ യാത്രക്കാർ മരണമടയുകയും ചെയ്യുന്നു. തലേ ദിവസത്തെ ട്രാഫിക്ക് കുരുക്കിൽ പെട്ടത് കാരണം ഡോ. ജേക്കബിന് ട്രെയിൻ മിസ്സായിപ്പോയിരുന്നു എന്നും അതുകൊണ്ടുമാത്രം അദ്ദേഹം രക്ഷപ്പെട്ടുവെന്നും ഡോക്ടറുടെ ഭാര്യ സൂര്യയോട് പറയുന്നു.
ഡോ. ജേക്കബും ഡോ . ഭട്ടും അടങ്ങുന്ന ഒരു പാനൽ ഈ പ്രവചനത്തിന്റെ ശാസ്ത്രീയ വശം ചർച്ച ചെയ്യുന്നു. ഇതൊരു ജ്യോതിഷ പ്രവചനമല്ല എന്നും, തലചുറ്റലിനും ഷോക്കിനും ശേഷം സൂര്യ തന്റെ ആറാമിന്ദ്രിയം തുറന്നതോ അല്ലെങ്കിൽ നോസ്ത്രദാമസിനെപ്പോലെ (Nostradamus) അതീന്ദ്രീയജ്ഞാനസിദ്ധി ലഭിച്ചതോ ആകാം എന്നും ഡോ. ഭട്ട് അഭിപ്രായപ്പെടുന്നു.
സൂര്യ തന്റെ കാറിൽ കാണുന്ന പാവയും വീട്ടുമുറ്റത്ത് കുഞ്ഞിക്കാലടികൾ പോലെ കാണുന്ന കോലവും നിമിത്തമായി കണക്കാക്കി അടുത്ത പ്രവചനം നടത്തുന്നു. സെപ്തംബർ 18ന് കാർത്തിക നക്ഷത്തിൽ മിഥുനലഗ്നത്തിൽ തനിക്കും വേണിക്കും ആൺകുട്ടി പിറക്കാൻ പോകുന്നു എന്നായിരുന്നു പ്രവചനം. അതും സത്യമായി ഭവിക്കുന്നു. അതോടെ സൂര്യയ്ക്കുള്ളിൽ ദേവാംശമുണ്ടെന്ന് പലരും ധരിക്കുന്നു. ഈ പറയുന്ന നിമിത്തങ്ങൾ ഇല്ലാത്തപ്പോൾ തികച്ചും സാധാരണക്കാരനായ അയ്യർക്ക് പക്ഷെ ഒരു സാധാരണ ജീവിതം അസാധ്യമായിത്തീരുന്നു. ഇതിനിടെ ക്ലെയിം കേസ് പണ്ട് പരാജയപ്പെട്ട വിഷയത്തിൽ മൂർത്തിയും സൂര്യയും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നു. പതിവില്ലാതെ സൂര്യ തർക്കുത്തരം പറയുന്നത് കേട്ട് മൂർത്തി പരിഭ്രമിക്കുന്നുണ്ട്.
ആ അസ്വസ്ഥമായ ചുറ്റുപാടിൽ, ഓഫീസ് കെട്ടിടത്തിനു മുകളിലൂടെ ഒരു വിമാനം പറക്കുന്നത് ഒരു നിമിത്തമായി സൂര്യ കാണുന്നു. ഇത്തവണ ഒരു വിമാനറാഞ്ചൽ ആണ് സൂര്യയുടെ പ്രവചനം. എന്നാൽ ഫോൺ വഴിയല്ലാതെ നേരിട്ട് വിമാനത്താവളത്തില് എത്തി ഡ്യൂട്ടി ഓഫീസറെ കണ്ടാണ് സൂര്യ വിവരം കൈമാറുന്നത്. ഫ്ലൈറ്റ് നമ്പറും സമയവും യാത്രക്കാരുടെ മുഴുവൻ ലിസ്റ്റും സൂര്യ ക്രമം തെറ്റാതെ പറയുന്നു, ഒപ്പം വിമാനം റാഞ്ചാനെത്തുന്ന ഭീകരവാദിയുടെ രേഖാചിത്രവും മുഖലക്ഷണവും (A man with an abnormal tooth) സൂര്യ നൽകുന്നു. ഈ വിവരം ദില്ലി വിമാനത്താവളത്തിലേക്ക് തക്കസമയത്ത് കൈമാറുകയും ഭീകരവാദിയെ എയർപോർട്ടിൽ തടയുകയും ചെയ്യുന്നു. എന്നാൽ തങ്ങളുടെ പക്കലുള്ള റിമോട്ട് കൺട്രോൾ വഴി വിമാനത്തിനുള്ളിൽ ബോംബ്സ്ഫോടനം നടത്തുമെന്ന് ഭീകരവാദികൾ ഭീഷണി മുഴക്കുന്നു. CRPRC എന്ന തങ്ങളുടെ സംഘടനയിലെ അമീർ കാക്ക എന്ന നേതാവിനെ ജയിലിൽനിന്നു മോചിപ്പിക്കണം എന്ന് അവർ ആവശ്യപ്പെടുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ഭീകരവാദികളുടെ അട്ടിമറിശ്രമം പരാജയപ്പെടുത്തുന്നു. കൂട്ടത്തിലൊരാൾ ആത്മഹത്യ ചെയ്യുകയും മറ്റൊരാൾ പോലീസിന്റെ വെടിയേറ്റുമരിക്കുകയും ചെയ്യുന്നു. എന്നാൽ പ്രധാനി പരിക്കുകളോടെ രക്ഷപ്പെടുന്നു. ഈ പ്രവചനം വഴി സൂര്യനാരായണയ്യർ അന്തർദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു.
സൂര്യയെ ഭർത്താവായി കാണാതെ ദൈവമായി കാണാൻ വേണിയോട് അമ്മ ആവശ്യപ്പെടുന്നു. ഇത് സൂര്യയെ അസ്വസ്ഥനാക്കുന്നു. ആ സമയത്ത് TVയിൽ കാണുന്ന Gabry Babyfood പരസ്യം ആ അസ്വസ്ഥത വർദ്ധിപ്പിക്കുന്നു. ആ ബേബിഫുഡിൽ നിരോധിതമായ ആനബോളിക് സ്റ്റെറോയിഡ് അടങ്ങിയിട്ടുണ്ട് എന്ന് സൂര്യ ഒരു പ്രൈവറ്റ് ലാബിലെ സാമ്പിൾ പരിശോധനയിലൂടെ അറിയുന്നു . അതിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിയ സൂര്യ ഡ്രഗ്സ് കൺട്രോളർ T D നായരെ (ഉമ്മർ) കണ്ട് പരാതി ബോധിപ്പിക്കുന്നു. നായരാകട്ടെ ഗാബ്രി ഫുഡ്സ് ചെയർമാൻ ഗബ്രിയയെ (ദേവൻ) പരിചയപ്പെട്ട് പരാതിയെക്കുറിച്ച് മുന്നറിയിപ്പ് നല്കുകയാണ് ചെയ്യുന്നത്. രണ്ടുകൂട്ടരും ചേർന്ന് സൂര്യയെ കാണുന്നു - സ്റ്റെറോയ്ഡ് ചേരുവ ഒരു ട്രേഡ് യൂണിയൻ അട്ടിമറി ആണെന്നും ഗബ്രിയാസ് നിരപരാധികളാണെന്നും അവർ പറയുന്നത് സൂര്യ തള്ളിക്കളയുന്നു.
ഡ്രഗ്സ് കൺട്രോളറിൽ നിന്നും നീതി ലഭിക്കില്ലെന്ന് ബോധ്യമായ സൂര്യ സർക്കാർ തലത്തിൽ നീങ്ങാൻ തീരുമാനിക്കുന്നു. യാദൃച്ഛികമായി സൂര്യയെ കാണാനെത്തുന്ന മാധ്യമ സുഹൃത്തായ അമലയോട് സൂര്യ വിവരം പറയുന്നു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് വേണ്ടി അമല മുമ്പൊരിക്കൽ സൂര്യയുമായി അഭിമുഖം തയ്യാറാക്കിയതാണ് അവരുടെ പരിചയത്തിനുകാരണം. ഗാബ്രി ബേബിയുടെ കള്ളത്തരം പുറംലോകത്തെ അറിയിക്കാന് തയ്യാറാണെന്ന് അമല സൂര്യയോട് പറയുന്നു .
ഇതിനിടെ സൂര്യയെ വകവരുത്താൻ ഗാബ്രിയാസ് ശ്രമിക്കുന്നു. സൂര്യയും കുടുംബവും സഞ്ചരിക്കുന്ന കാറിനടിയിൽ അവർ ടൈംബോംബ് സ്ഥാപിക്കുന്നു. കുട്ടിയുടെ കരച്ചിൽ മാറ്റാൻ ഒരു പാവയെ വാങ്ങാൻ കാർ നിർത്തിയ സൂര്യ കടയിൽ നിൽക്കുമ്പോൾ ടൈംബോംബ് സ്ഫോടനത്തിലൂടെ അമ്മയും വേണിയും മകനും കൊല്ലപ്പെടുന്നു.
ഈ വാര്ത്തയോടൊപ്പം ഗാബ്രി ബേബിയെക്കുറിച്ചുള്ള സത്യങ്ങളും അമലയിലൂടെ ജനങ്ങൾ തിരിച്ചറിയുന്നു. ഗബ്രിയക്കും അനുജൻ ഗബ്രിയേലിനുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ഭയന്ന് അവർ ഒളിവിൽ പോകുകയും ചെയ്യുന്നു. ഇതിനിടെ കമ്പനിയുടെ ഓഹരി വില തകരുന്നു.
ആകെ ഒറ്റപ്പെട്ടുപോയ സൂര്യ തന്റെ തത്തയെ കൂടു തുറന്നുവിട്ടിട്ട് യാത്രയാകുന്നു. സൃര്യയെ കാണാൻ വീട്ടിലെത്തിയ അമല അവിടെ സൂര്യ വരച്ച വിചിത്രമായ ചില രേഖാചിത്രങ്ങൾ കാണുന്നു. ഒളിവിൽ കഴിയുന്ന ഗബ്രിയയെയും ഗബ്രിയേലിനെയും കാണാനാണ് സൃര്യ പോകുന്നത്. തുടർന്നുള്ള സംഘട്ടനത്തിനൊടുവിൽ ഗബ്രിയയെ കൊലപ്പെടുത്തിയ സൂര്യ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നു. പരിക്കുകളോടെ രക്ഷപ്പെട്ട ഗബ്രിയേലും കൂട്ടാളികളും സ്റ്റേഷന് മുന്നിലെത്തി സൂര്യയെ വെടിവെച്ച് വീഴ്ത്തുന്നു. ആശുപത്രിയിലെത്തിക്കപ്പെട്ട സൂര്യയ്ക്ക് അടിയന്തിരമായി ഒരു ശസ്ത്രക്രിയ വേണ്ടിവരുന്നു.
രേഖാചിത്രങ്ങളിലൂടെ സൂര്യ ചില പ്രവചനങ്ങളാണ് നടത്തിയതെന്ന് അമല തിരിച്ചറിയുന്നു. തനിക്കുനേരെ നടന്ന വധശ്രമം സൂര്യ മുൻകൂട്ടി കണ്ടിരുന്നു എന്ന് മനസ്സിലാക്കിയ അമല രേഖാചിത്രത്തിലെ സൂചന പ്രകാരം ഓക്സിജൻ സിലിണ്ടർ വഴി ഒരു അട്ടിമറി സംശയിക്കുന്നു. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള ഓക്സിജൻ പൈപ്പ്ലൈനിലൂടെ കാർബൺ മോണോക്സൈഡ് കടത്തിവിടാനുള്ള ഗബ്രിയേലിന്റെ ശ്രമം അമലയുടെ തക്ക സമയത്തുള്ള ഇടപെടൽ മൂലം വിഫലമാകുന്നു.
അപകടനില തരണം ചെയ്ത സൂര്യ, ഡോക്ടറുടെ ചോദ്യത്തിന് മറുപടിയായി അർദ്ധബോധാവസ്ഥയിൽ മറ്റൊരു പ്രവചനം നടത്തുന്നു: മൂന്നാം തിയതി മൂന്ന് മണിക്ക് സൂര്യാസ്തമനം. Yes, the sun will set at 3 O' clock.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ചലനം ജ്വലനംആഭേരി |
പൂവച്ചൽ ഖാദർ | എം എസ് വിശ്വനാഥൻ | എസ് ജാനകി |
2 |
ചലനം ജ്വലനംആഭേരി |
പൂവച്ചൽ ഖാദർ | എം എസ് വിശ്വനാഥൻ | പി ജയചന്ദ്രൻ |
Contributors | Contribution |
---|---|
പോസ്റ്റേഴ്സ് ചേർത്തു (with Logo) | |
പോസ്റ്റർ |