കവിയൂർ രേവമ്മ
അമ്പതുകളിൽ മലയാളത്തിൽ ഉണ്ടായിരുന്ന ഗായികമാരിൽ പ്രമുഖയായിരുന്നു കവിയൂർ രേവമ്മ. 1930 ഏപ്രിൽ 14-ന് കവിയൂരിലാണ് രേവമ്മ ജനിച്ചത്. കുഞ്ഞു നാളിലേ സംഗീത പഠനം ആരംഭിച്ച രേവമ്മ, ദക്ഷിണാമൂർത്തി സ്വാമികളുടെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമന്‍സ് കോളേജിലും ചെന്നൈ സ്റ്റെല്ല മരിയ കോളജിലും ആയിരുന്നു വിദ്യാഭ്യാസം. സംഗീതത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
ഡോക്ടര്‍ സാംബമൂര്‍ത്തിയുടെ കീഴില്‍ ഗവേഷണം നടത്തി, ഡോക്ടറേറ്റും എടുത്തു. തിരുവന്തപുരം വിമന്‍സ് കോളേജില്‍ അദ്ധ്യാപികയായും പ്രിന്‍സിപ്പലായും തൃശൂർ ഗവൺമെന്റ് കോളജിലും പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ച ഇവർ, വിദ്യാഭ്യാസ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി ആണ് വിരമിക്കുന്നത്.
1950-ൽ പുറത്തിറങ്ങി "ശശിധരൻ'' എന്ന ചിത്രത്തിൽ 'നീയെൻ ചന്ദ്രനേ' എന്ന ഗാനം പാടി കൊണ്ടാണ് രേവമ്മയുടെ അരങ്ങേറ്റം. പിന്നീട് ഇങ്ങോട്ട് ചേച്ചി, ജീവിതനൗക, നവലോകം, കേരള കേസരി, രക്ത ബന്ധം, അമ്മ, മരുമകൾ, അച്ഛൻ, വേലക്കാരൻ, കാലം മാറുന്നു, മുടിയനായ പുത്രൻ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ നിരവധി ഗാനങ്ങൾ പാടി. അവയിൽ 'മലയാള മലർ' 'പിച്ചകപ്പൂച്ചടും' 'ഓണത്തുമ്പി' എന്നീ ഗാനങ്ങൾ എടുത്തു പറയേണ്ടതാണ്.
പരേതനായ പന്തിയില്‍ ശ്രീധരൻ ആണ് ഭർത്താവ്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം ആശ തകരുകയോ | ചിത്രം/ആൽബം ചേച്ചി | രചന അഭയദേവ് | സംഗീതം ജി കെ വെങ്കിടേശ് | രാഗം | വര്‍ഷം 1950 |
ഗാനം കലിതകലാമയ | ചിത്രം/ആൽബം ചേച്ചി | രചന അഭയദേവ് | സംഗീതം ജി കെ വെങ്കിടേശ് | രാഗം | വര്‍ഷം 1950 |
ഗാനം ആനന്ദമേ | ചിത്രം/ആൽബം ശശിധരൻ | രചന തുമ്പമൺ പത്മനാഭൻകുട്ടി | സംഗീതം പി കലിംഗറാവു | രാഗം | വര്‍ഷം 1950 |
ഗാനം പരമേശ്വരി നാഥേ | ചിത്രം/ആൽബം ശശിധരൻ | രചന തുമ്പമൺ പത്മനാഭൻകുട്ടി | സംഗീതം പി കലിംഗറാവു | രാഗം | വര്‍ഷം 1950 |
ഗാനം നീയെന്‍ ചന്ദ്രനേ | ചിത്രം/ആൽബം ശശിധരൻ | രചന തുമ്പമൺ പത്മനാഭൻകുട്ടി | സംഗീതം പി കലിംഗറാവു | രാഗം | വര്‍ഷം 1950 |
ഗാനം പരമേശ്വരി നാഥേ ജനനി | ചിത്രം/ആൽബം കേരളകേസരി | രചന തുമ്പമൺ പത്മനാഭൻകുട്ടി | സംഗീതം ജ്ഞാനമണി | രാഗം | വര്‍ഷം 1951 |
ഗാനം മലയാളമലർവാടിയേ | ചിത്രം/ആൽബം നവലോകം | രചന പി ഭാസ്ക്കരൻ | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1951 |
ഗാനം ആനന്ദഗാനം പാടി അനുദിനവും | ചിത്രം/ആൽബം നവലോകം | രചന പി ഭാസ്ക്കരൻ | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1951 |
ഗാനം തോർന്നിടുമോ കണ്ണീർ | ചിത്രം/ആൽബം ജീവിതനൗക | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1951 |
ഗാനം പാതകളിൽ വാണിടുമീ | ചിത്രം/ആൽബം ജീവിതനൗക | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1951 |
ഗാനം ഗതിയേതുമില്ല തായേ | ചിത്രം/ആൽബം ജീവിതനൗക | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1951 |
ഗാനം പാഹി തായേ പാർവതീ | ചിത്രം/ആൽബം ജീവിതനൗക | രചന അഭയദേവ് | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1951 |
ഗാനം വാര്‍ത്തിങ്കള്‍ താലമെടുത്ത | ചിത്രം/ആൽബം ജീവിതനൗക | രചന വള്ളത്തോൾ | സംഗീതം വി ദക്ഷിണാമൂർത്തി | രാഗം | വര്‍ഷം 1951 |
ഗാനം മായരുതേയീ | ചിത്രം/ആൽബം മരുമകൾ | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം ജഗദീശ്വരാ | ചിത്രം/ആൽബം മരുമകൾ | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം തെളിയൂ നീ പൊൻവിളക്കേ | ചിത്രം/ആൽബം അച്ഛൻ | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം ജീവിതാനന്ദം | ചിത്രം/ആൽബം അച്ഛൻ | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം ദൈവമേ കരുണാസാഗരമേ | ചിത്രം/ആൽബം അച്ഛൻ | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം ചിന്തയിൽ നീറുന്ന | ചിത്രം/ആൽബം വിശപ്പിന്റെ വിളി | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |
ഗാനം കുളിരേകിടുന്ന കാറ്റേ | ചിത്രം/ആൽബം വിശപ്പിന്റെ വിളി | രചന അഭയദേവ് | സംഗീതം പി എസ് ദിവാകർ | രാഗം | വര്‍ഷം 1952 |