ശ്രീഹരി

Sree Hari
Date of Birth: 
Wednesday, 25 February, 1953
Date of Death: 
Sunday, 18 August, 2024
ഹരി വർക്കല

അഭിനേതാവ്, കലാസംവിധായകൻ, സംവിധാന സഹായി. 1953 ഫെബ്രുവരി 25 ന് മാധവന്റെയും സരളയുടെയും മകനായി വർക്കലയിൽ ജനിച്ചു. വർക്കല ഗവണ്മെന്റ് എച്ച് എസിലായിരുന്നു ശ്രീ ഹരിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് വർക്കല എസ് എൻ കോളേജിൽ നിന്നും ബിഎസ് സി കെമിസ്റ്റ്രിയിൽ ബിരുദമെടുത്തു.

പ്രശസ്ത സംവിധായകൻ ജോഷിയുടെ സന്ദർഭം എന്ന സിനിമയിലൂടെയായിരുന്നു ശ്രീഹരി ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ആർട്ട് ഡയറക്ടർ രാധാകൃഷ്ണന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. തുടർന്ന് നിരവധി സിനിമകളിൽ ശ്രീഹരി ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു. അവയിൽ ഭൂരിഭാഗവും ജോഷി സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു ന്യൂഡൽഹി നാല് ഭാഷകളിലേയ്ക്ക് റീമെയ്ക്ക് ചെയ്തപ്പോൾ അവ നാലിലും ശ്രീഹരിയായിരുന്നു ആർട്ട് ഡയറക്ടർ. നിറക്കൂട്ട് ഹിന്ദിയിലേയ്ക്ക് റീമെയ്ക്ക് ചെയ്തപ്പോൾ അതിന്റെ ആർട്ട് ഡയറക്ടറായിട്ടും ശ്രീഹരി വർക്ക് ചെയ്തു. എയർപോർട്ട്, മുത്തുകളിക്ക വാരിക്കള..  എന്നീ തമിഴ് ചിത്രങ്ങളിലും, അംഗരക്ഷകഡു എന്ന തെലുങ്കു ചിത്രത്തിലും ശ്രീഹരി ആർട്ട് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്.

ജോഷി സംവിധാനം ചെയ്ത് 1996 ൽ റിലീസായ ഭൂപതി എന്ന സിനിമയിലൂടെയാണ് ശ്രീഹരി അസോസിയേറ്റ് ഡയറക്ഷൻ രംഗത്ത് തുടക്കമിടുന്നത്. തുടർന്ന് വാഴുന്നോർ, ദുബായ്, പ്രജ.. എന്നിവയുൾപ്പെടെ ഇരുപതോളം ചിത്രങ്ങളിൽ സംവിധാന സഹായിയായി. നിറക്കൂട്ട് എന്ന ജോഷി സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് അഞ്ച് സിനിമകളിൽ അദ്ധേഹം അഭിനയിച്ചു. ശ്രീഹരി അവിവാഹിതനാണ്.

വിലാസം:- Hariharan (Hari), Sarala Mandiram, Maithanam, Varkkala, 695141(pin)