കലാഭവൻ റഹ്മാൻ
Kalabhavan Rahman
മലയാള ചലച്ചിത്ര നടൻ. എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. യു സി കോളേജിലാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. മിമിക്രി രംഗത്ത് തന്റെ കഴിവു തെളിയിച്ചതിനു ശേഷമാണ് അദ്ദേഹം സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. പ്രശസ്ഥ മിമിക്രി ട്രൂപ്പായ കൊച്ചിൻ കലാഭവനിലൂടെയാണ് അദ്ദേഹം വളർന്നുവന്നത്. കലാഭവന്റെ രൂപീകരണകാലം മുതൽക്കുതന്നെ അതിലെ അംഗമായിരുന്നു റഹ്മാൻ. 1986-ൽ രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലെ തുടക്കം. തുടർന്ന് നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
കലാഭവൻ റഹ്മാന്റെ ഭാര്യ ഋജുല. രണ്ട് മക്കൾ ഫാഹിം റഹ്മാൻ, തൻവി റഹ്മാൻ.