ചാമ്പ്യൻ തോമസ്
ക്ഷയരോഗത്തിൽ നിന്നും വിമുക്തനായ വേലായുധൻ എന്ന സാധാരണ മനുഷ്യന്റെ ശരീരത്തിൽ പ്രവേശിക്കുന്ന, തോമസ് മാത്യു എന്ന കായിക താരത്തിന്റെ ആത്മാവ് മരണാനന്തരം തന്റെ അവസാന ആഗ്രഹം എങ്ങനെ നിറവേറ്റുന്നു എന്നതാണ് ചാമ്പ്യൻ തോമസ്.
Actors & Characters
Actors | Character |
---|---|
ഡോക്ടർ മാത്യൂസ് | |
വേലായുധൻ | |
തോമ ജോർജ് | |
കോച്ച് പി സി നായർ | |
ഡോ ഉണ്ണിത്താൻ | |
വല്യമ്മച്ചി | |
നളിനി | |
ഡോക്ടർ | |
രാഘവൻ | |
പരമു | |
മന്ത്രവാദി | |
Main Crew
കഥ സംഗ്രഹം
ക്ഷയ രോഗ (ടി ബി) ചികിത്സയുടെ ഭാഗമായി സാനിറ്റോറിയത്തിൽ കഴിഞ്ഞ വേലായുധൻ (ജഗതി ) പരിപൂർണ്ണമായി രോഗവിമുക്തനായി എന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ഡോക്ടർ മേനോൻ (ജനാർദ്ദനൻ ) അവനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേയ്ക്കു പറഞ്ഞയയ്ക്കുന്നു. ഭാരിച്ച ജോലികൾ ഒന്നും ചെയ്യരുതെന്നും ധാരാളം വിശ്രമം എടുക്കണമെന്നും അവനോട് ഡോക്ടർ ഉപദേശിച്ചു. രാത്രി വളരെ വൈകി തിരിച്ച വേലായുധൻ ബസ്സ് കിട്ടാതെ ഇടിയും മിന്നലും മഴയും നിറഞ്ഞ ആ രാത്രിയിൽ നടക്കാൻ തീരുമാനിച്ചു. വഴിയിൽ ഒരു സെമിത്തേരിയ്ക്കരികിൽ ഏതോ ഒരു ശക്തി അവനെ തള്ളി വീഴ്ത്തി. അച്ഛൻ മാധവൻ (നെടുമുടി വേണു ) ഒഴികെ ഭാര്യ നളിനി (കനകലത ) സഹോദരൻ രാഘവൻ (അജയൻ അടൂർ ) ആരും വേലായുധൻ തിരിച്ചു വരും എന്ന് വിചാരിച്ചിരുന്നില്ല. സ്വത്തിൽ പങ്ക് ചോദിച്ച് രാഘവൻ അച്ഛനെ നിരന്തരം ശല്യം ചെയ്യാറുണ്ട്. സെലീൻ ( ശ്രീജ )കായികതാരം ആണ് മറ്റൊരു കായികതാരം ആയ തോമസ് ജോർജ്ന്റെ (സണ്ണി ആഗസ്റ്റീൻ )പ്രതിശ്രുത വധുവാണ് സെലീൻ. ഒരു അപകട മരണത്തെ തുടർന്ന് ആയിരം മോഹങ്ങൾ ബാക്കി വച്ച് തോമസ് ഈ ലോകത്തോട് യാത്ര പറഞ്ഞു ആ ആഘാതത്തിൽ നിന്നും പുറത്തു വരാൻ സെലീൻ ശ്രമിക്കുന്നുണ്ട്. അവളുടെ ഏക തുണ മുത്തശ്ശി (ആറന്മുള പൊന്നമ്മ )ആണ് കോച്ച് (ഫിസിക്കൽ ട്രൈനെർ ) പി സി നായർ (തിലകൻ ) അവളെ ഒരു വിവാഹാത്തിന് നിരന്തരം പ്രേരിപ്പിക്കുന്നു.. ഡോക്ടർ മാത്യു വായിരുന്നു പി സി നായരുടെ മനസ്സിൽ. അന്ന് രാത്രിയിൽ സാനിറ്റോറിയത്തിൽ നിന്നും മടങ്ങുമ്പോൾ വേലായുധനെ കീഴ്പ്പെടുത്തി അവന്റ ശരീരത്തിൽ പ്രവേശിച്ച അദൃശ്യ ശക്തി തോമസ് ജോർജ്ന്റെതായിരുന്നു. വീട്ടിൽ എത്തിയ വേലായുധൻ ചില സമയങ്ങളിൽ തോമസ് ആയി മാറും. അപ്പോൾ അവൻ ഓടാനും ചാടാനും എക്സർസൈസ് ചെയ്യാനും തുടങ്ങി. വല്ലാത്ത ഒരു ശക്തി അവനു കിട്ടി. പക്ഷേ തിരിച്ചു വേലായുധനായി മാറുമ്പോൾ മുൻപ് നടന്നതൊന്നും അവന് ഓർമ്മയില്ല. ഇത് കാരണം വീട്ടുകാർ പരിഭ്രാന്തരായി ഓഹരി ചോദിച്ചു അച്ഛനെ ശല്യം ചെയ്യുന്ന രാഘവൻ ഒരു ദിവസം കുറെ ഗുണ്ടകളെയും കൂട്ടി വീട്ടിൽ എത്തി അച്ഛനെയും, തടയാൻ ചെന്ന വേലായുധനെയും തല്ലാൻ ആരംഭിച്ചു. അപ്പോൾ പെട്ടന്ന് തോമസ് ഉള്ളിൽ ഉണർന്നപ്പോൾ വേലായുധൻ ശക്തി പൂർവ്വം അവരെ തല്ലി തുരത്തി. ഈ പ്രവർത്തി ആരും പ്രതീക്ഷിച്ചതല്ല. വേലായുധനു ഭ്രാന്ത് ആണെന്ന് വിശ്വസിച്ച അവർ അവനെ ബലപ്രയോഗത്തിലൂടെ ഭ്രാന്താശുപത്രിയിൽ കൊണ്ടു പോയി ഡോക്ടർ മാത്യുവായിരുന്നു ചികിത്സ നടത്തിയിരുന്നത്. ഒരിക്കൽ വീണ്ടും കുറെപ്പേരെ തല്ലി ആശുപത്രിയിൽ നിന്നും രക്ഷപെട്ട വേലായുധൻ വഴിയരികിൽ നിന്ന ഒരു കാർ ഓടിച്ചു വീട്ടിലേയ്ക്ക് പോയി. ഡ്രൈവിംഗ് അറിയാത്ത അവൻ കാറോടിച്ചത് ഡോക്ടറേയും അത്ഭുതപ്പെടുത്തി. അവനെ പിടിച്ചു കെട്ടി വീണ്ടും ആശുപത്രിയിൽ കൊണ്ടു വന്ന് ചികിത്സ തുടർന്നു ഒരു ദിവസം ഡോക്ടർ മാത്യുസിനെ കാണാൻ ആശുപത്രിയിൽ വരുന്ന പി സി യെ കണ്ട വേലായുധൻ പെട്ടെന്ന് തോമസ് ആയി മാറി. അടുത്ത് ചെന്ന് ബോസ് എന്ന് വിളിച്ചു തനിക്ക് ആന്റോയെ തോൽപ്പിച്ച് നാഷണൽ മീറ്റിൽ കപ്പ് നേടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. പി സിയ്ക്ക് എല്ലാം അവിശ്വസനീയമായി തോന്നി. തോമസ് മാത്രമേ പി സിയെ ബോസ് എന്ന് സംബോധന ചെയ്തിരുന്നുള്ളു. നടത്തം, ശരീര ചലനങ്ങൾ, ശബ്ദം എല്ലാം തോമസിനെപ്പോലെ. പി സി എല്ലാം ഡോക്ടർ മാത്യുസുമായി ചർച്ച ചെയ്തു. വേലായുധന്റെ ചികിത്സയുടെ വിവരങ്ങൾ, പുരോഗമനം തന്നെ കൂടി അറിയിക്കണമെന്ന ആവശ്യം മുന്നിൽ വച്ചു. സെറീനോട് തോമസിനെപ്പോലെ ഒരാളെ കണ്ട വിവരം പി സി പറഞ്ഞപ്പോൾ അവൾക്കും ഒരു മോഹം വേലായുധനെ കാണാൻ. മാത്രമല്ല മാത്യുസിനെ കല്യാണം കഴിക്കാൻ അവൾക്ക് ഇഷ്ടവുമായിരുന്നു വേലായുധനിലെ തോമസിനെ കാണാൻ പി സിയോടൊപ്പം ആശുപത്രിയിൽ എത്തിയ സെറീനെ കാണുന്ന വേലായുധൻ അവളെ തിരിച്ചറിഞ്ഞ് അവളുടെ അരികിലേയ്ക്ക് വരുമ്പോൾ അവൾ ഭയന്ന് ഓടി. വേലായുധൻ അവളെ തുരത്തുമ്പോൾ ആശുപത്രി ജീവനക്കാർ അയാളെ പിടി കൂടി ഒരു സെല്ലിൽ അടച്ചു പൂട്ടുന്നു തന്റെ ഒരു ആഗ്രഹ സാഫല്യത്തിന് വേണ്ടി ആയിരിക്കും തോമസിന്റെ ആത്മാവ് വേലായുധന്റെ ശരീരം ഉപയോഗിക്കുന്നതെന്ന നിഗമനത്തിൽ ഡോക്ടർ മാത്യുവും പി സിയും എത്തുന്നു മരിക്കുന്നതിന് മുൻപ് തോമസ് നാഷണൽ മീറ്റിൽ ആന്റോയെ തോൽപ്പിച്ച് കപ്പ് നേടി എടുക്കും എന്ന് പന്തയം വച്ചതായി സെറീൻ പറഞ്ഞു. അടച്ചു വച്ചിരുന്ന സെല്ലിൽ നിന്നും അത്ഭുതകരമായി പുറത്തു വന്ന വേലായുധൻ നേരെ ഡോക്ടർ മാത്യുവിന്റെ കിടക്കമുറിയിൽ പോയി പറഞ്ഞു. ഞാൻ തോമസ് മാത്യുവാണ്. ഒരു നാഷണൽ മീറ്റ് നിങ്ങൾ ഒരുക്കി തരണം. അതിൽ ഞാൻ ആന്റോയെ തോൽപ്പിച്ച് കപ്പ് വാങ്ങിയാൽ ഉടൻ തന്നെ വേലായുധനെ വിട്ട് പുറത്തു പോകും. പിന്നെ അവനെ ഒരിക്കലും ശല്യം ചെയ്യുകയില്ല എങ്ങനെയെങ്കിലും വേലായുധനെ രക്ഷിക്കണം അതിനു വേണ്ടി ഡോക്ടർ മാത്യു ഡോക്ടർ മേനോൻ പി സി എന്നിവർ ചേർന്ന് ഒരു നാഷണൽ സ്പോർട്സ് മീറ്റ്ന് ഒരുക്കങ്ങൾ നടത്തുന്നു. തോമസ് ജോർജ് മെമ്മോറിയൽ കപ്പ്. അവർ വേലായുധന് പരിശീലനവും നൽകി. വേലായുധന്റെ അച്ഛൻ അവനിലെ പ്രേതബാധ അകറ്റുവാൻ വലിയ ഒരു പൂജയും ഹോമവും ഒരുക്കി.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ലില്ലിപ്പൂമിഴി - M |
കെ ജയകുമാർ | എം ജി രാധാകൃഷ്ണൻ | കെ ജെ യേശുദാസ് |
2 |
ലില്ലിപ്പൂമിഴി - F |
കെ ജയകുമാർ | എം ജി രാധാകൃഷ്ണൻ | കെ എസ് ചിത്ര |
3 |
മെയ് തളർന്നാലും |
കെ ജയകുമാർ | എം ജി രാധാകൃഷ്ണൻ | കെ ജെ യേശുദാസ്, കെ എസ് ചിത്ര |