ലില്ലിപ്പൂമിഴി - F

ലില്ലിപ്പൂമിഴി നിന്‍ വഴി
നിന്‍ ചിരി തേടിവരും കിളിയോ
നീ വരും വനികയില്‍
തിരിയുഴിയും കണ്മുനയില്‍
കനകദളം വിരിയുകയോ
ലില്ലിപ്പൂമിഴി നിന്‍ വഴി
നിന്‍ ചിരി തേടിവരും കിളിയോ

മിന്നും ചാര്‍ത്തി പൊന്നൊളിയായി
നിന്‍ തിരുനടയില്‍ നര്‍ത്തനമാടാന്‍
ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ മഞ്ജീരമണിയും
ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ മഞ്ജീരമണിയും
ലില്ലിപ്പൂമിഴി നിന്‍ വഴി
നിന്‍ ചിരി തേടിവരും കിളിയോ

അന്തിക്കാറ്റില്‍ കുളിരലയായി
ഏകാന്തതയില്‍ നിന്നെപ്പുണരാന്‍
എന്‍ മൗനമോഹങ്ങള്‍ തേനൂറി നിറയും
എന്‍ മൗനമോഹങ്ങള്‍ തേനൂറി നിറയും
ലില്ലിപ്പൂമിഴി നിന്‍ വഴി
നിന്‍ ചിരി തേടിവരും കിളിയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lillippoo mizhi - F