വിനോദ് കോവൂർ

Vinod Kovoor
Vinod Kovoor-Actor
Vinod Kovoor-Actor
Date of Birth: 
Thursday, 17 July, 1969

എം.സി ഉണ്ണിയുടേയും പി.കെ അമ്മാളുവിന്റേയും മൂന്നാമത്തെ മകനായി കോഴിക്കോട് ജനിച്ചു.സ്കൂൾ പഠനകാലത്തു തന്നെ മിമിക്രി,മോണോ ആക്റ്റ്,സംഗീതം തുടങ്ങിയ നിരവധി മത്സരങ്ങളിൽ സമ്മാനം നേടി. കാമ്പിശ്ശേരി നാടകമത്സരത്തിൽ മികച്ച ബാലതാരമായി തിരഞ്ഞെടൂക്കപ്പെട്ടിരുന്നു. കോഴിക്കോട് യൂണിവേഴ്സിറ്റിയിലൂടെ ബി സോൺ, ഇന്റർസോൺ മത്സരങ്ങളിൽ വിജയം നേടി.സംസ്ഥാന സർക്കാരിന്റെ കേരളോത്സവ നാടകമത്സരത്തിൽ തുടർച്ചയായി നാലുവർഷം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. സൂര്യാ ടിവിയിലെ കോമഡി ടൈം, കായംങ്കുളം കൊച്ചുണ്ണി, വിസ്മയതാരം, രസികരാജ നമ്പർ വൺ എന്നീ പരിപാടികളിലൂടെയും ഏഷ്യാനെറ്റ്,അമൃത ടിവിയിലെ സൂപ്പർ ടാലന്റ് എന്നീ ഷോകളിലൂടെയും മികച്ച പ്രകടനം കാഴ്ച്ച വച്ചു. കൈരളി ടിവിയിലെ കാർട്ടൂൺ ആനിമേഷനായിരുന്ന "നമ്പൂതിരി ഫലിതങ്ങളിലെ" എല്ലാ കഥാപാത്രങ്ങൾക്കും ശബ്ദം കൊടുത്തത് വിനോദ് കോവൂരായിരുന്നു.കോഴിക്കോട് എസിവി ചാനലിൽ പത്തുവർഷമായി അവതാരകനാണ്.നാടൻ പാട്ടുകളെ ഏറെ സ്നേഹിക്കുന്ന വിനോദ് "ഗ്രാമീണം" എന്ന പേരിൽ ഒരു ഓഡിയോ സിഡി പുറത്തിറക്കിയിട്ടുണ്ട്." ആദാമിന്റെ മകൻ അബു " ," അച്ചുവിന്റെ അമ്മ" എന്നീ ചലച്ചിത്രങ്ങളിൽ വേഷമിട്ടു.

വിനോദ് കോവൂരിന്റെ നേതൃത്വത്തിൽ "ടോം& ജെറി" എന്ന പേരിൽ ഒരു കോമഡി ട്രൂപ്പ് കേരളത്തിനകത്തും പുറത്തും പ്രകടനങ്ങൾ നടത്തുന്നുണ്ട്.കലാകാരൻ എന്നതിലുപരിയായി ഒരു പരിശീലകൻ കൂടിയാണ് വിനോദ്.യുവജനോത്സവവേദികളിലെ മോണോആക്റ്റ് മത്സരങ്ങളിൽ എത്തുന്ന തീമുകൾ പലതും വിനോദിന്റെ സൃഷ്ടിയാണ്.മോണോആക്റ്റ്,കുട്ടികളുടെ വ്യക്തിത്വവികസനം,ആശയവിനിമയം,നേതൃത്വപാടവം തുടങ്ങി കുട്ടികൾക്കു വേണ്ടിയുള്ള സെമിനാറുകളിൽ മികച്ച പരിശീലകനായും അറിയപ്പെടുന്നു.ആറു വർഷം കേരള ഗവണ്മെന്റിന്റെ എയ്ഡ്സ് ബോധവത്ക്കരണപരിപാടിയിലും പ്രവർത്തിച്ചിട്ടുണ്ട്.ഏകാഭിനയ സമാഹാരം എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കലയും പരിശീലനവും ജീവിതമാർഗ്ഗമായി തിരഞ്ഞെടുത്ത വിനോദ് കോവൂർ നായകനായ ആദ്യ ഹോംസിനിമയാണ് "ഇന്റെ പുള്ളിപ്പയ്യ് പോലൊരു പെണ്ണ് ".കേരളത്തിനകത്തും പുറത്തും നിരവധി കുടുംബ സംഗമങ്ങളുടെ അവതാരകൻ കൂടിയായ വിനോദ് കോവൂർ വിവാഹിതനാണ്. ഭാര്യ: ദേവയാനി.

വിനോദിന്റെ മികച്ച ചില കോമഡി പ്രകടനങ്ങൾ ഇവിടെ ലഭ്യമാണ്.

വിലാസം :
വിനോദ് കോവൂർ
എം സി നിവാസ്
കോവൂർ,എം എൽ എ റോഡ്
ചോവായൂർ
email: vinodkoormc@gmail.com