ഒള്ളതുമതി
അറുപതുകളിലും എഴുപതുകളിലും കേരളത്തിൽ മുഴുവൻ പ്രചരിക്കപ്പെട്ട ആനന്ദജീവിതം കുടുംബാസൂത്രണത്തിലൂടെ എന്ന ആശയത്തിന് ഊന്നൽ നൽകി നിർമ്മിച്ച ചിത്രമാണിത്.
Image courtesy: Old Malayalam Cinema
Actors & Characters
Actors | Character |
---|---|
Main Crew
കഥ സംഗ്രഹം
- കുടുംബാസൂത്ര പ്രചാരണ ചിത്രം എന്ന നിലയ്ക്ക് ഈ ചിത്രത്തെ സർക്കാർ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പത്തു മക്കളുള്ള ശിപായി കുട്ടൻ നായരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അദ്ദേഹം ഓട്ടൻ തുള്ളൽ കലാകാരനാണ്. സന്താനഗോപാലം ഓട്ടൻതുള്ളൽ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. പ്രചരണങ്ങളൊക്കെ നർമ്മത്തിൽ ചാലിച്ച അവതരിപ്പിച്ചിരിക്കുന്നതിനാൽ കാണുന്നവർക്ക് വിരസത അനുഭവിക്കുകയില്ല.
ദമയന്തി-പപ്പൻ ദമ്പതികളുടെ ഏഴ് പെണ്മക്കളിലൂടെ കുട്ടികൾ അധികം ഉണ്ടായാൽ ഉണ്ടാകുന്ന കഷ്ടപ്പാടുകളെ വരച്ചു കാട്ടുമ്പോൾ, മൂന്നു കുട്ടികൾ മാത്രമുള്ള തര്യൻ മാസ്റ്റർ-ഏലിയാമ്മ ദമ്പതികളുടെ സംതൃപ്തമായ ജീവിതവും സമാന്തരമായി പറഞ്ഞു പോകുന്നു. അതിലൂടെ പ്രേക്ഷകന് ഒരു താരതമ്യത്തിനുള്ള അവസരം ലഭിക്കുന്നു.
പ്രമേഹം ബാധിച്ചു മെലിഞ്ഞ മമ്മുക്ക പഴയകാല ഗുസ്തിവൈഭവത്തിന്റെ ഓർമ്മകൾ അയവിറക്കി ഊറ്റംകൊള്ളുന്നു, പെൺകോന്തനായ പഴയ ബ്ലോക്ക് ഓഫീസറുടെ സ്ഥലംമാറ്റം, കാര്യപ്രാപ്തിക്ക് പേരുകേട്ട പുതിയ ഓഫീസറുടെ വരവ്, ആനന്ദൻ-ശകുന്തള ഓഫീസ് പ്രണയം, കുട്ടൻ നായരുടെ വന്ധ്യംകരണം, ദമയന്തി ലൂപ്പ് നിക്ഷേപിച്ച് പപ്പന്റെ പരിഭ്രമം അവസാനിപ്പിക്കുന്നത്, തങ്കമ്മയുടെ കുടുംബാസൂത്രണ പ്രചാരവേല തുടങ്ങിയ സംഭവങ്ങളിലൂടെയാണ് 'ഇനി കൂടുതൽ കുട്ടികൾ വേണ്ട ഒള്ളതുമതി' എന്ന ആശയം പറഞ്ഞു വെക്കുന്നത്.