മാരൻ വരുന്നെന്ന് കേട്ടപ്പോൾ
മാരന്‍ വരുന്നെന്ന് കേട്ടപ്പോള്‍
വാസന്തിചേച്ചിയ്ക്ക് മന്ദഹാസം
ഉം..മന്ദഹാസം....മന്ദഹാസം
സുകുമാരന്‍ വരുന്നെന്ന് കേട്ടപ്പോള്‍
വാസന്തിചേച്ചിയ്ക്ക് മന്ദഹാസം
ഉം..മന്ദഹാസം....മന്ദഹാസം
കാലൊച്ച ദൂരത്ത് കേട്ടില്ലതിന്‍ മുന്‍പ്
കള്ളിയ്ക്ക് രോമാഞ്ച കുപ്പായം.. ഹാ
കള്ളിയ്ക്ക് രോമാഞ്ചക്കുപ്പായം
(സുകുമാരന്‍....)
ആദ്യത്തെ രാത്രിയില്‍ ആനന്ദ രാത്രിയില്‍
ആരോമലാളെ നീയെന്തുചെയ്യും
അരികത്തുചിരിയുമായണയുന്ന കള്ളന്റെ
പിടിയില്‍ നിന്നോടി ഞാന്‍ ദൂരെ നില്‍ക്കും
(സുകുമാരന്‍....)
പുരികം കൊണ്ടെയ്യുന്ന മലരമ്പു കൊള്ളുമ്പോള്‍
മിഴി രണ്ടും പൊത്തി ഞാന്‍ തല കുനിയ്ക്കും
വിരിയിട്ട ജാലകമറപറ്റി നിന്നു ഞാന്‍
ഒളികണ്ണാല്‍ തോഴനെ മാല ചാര്‍ത്തും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maaran Varunnennu Kettappol