ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ

ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ
ശകുന്തളേ നിന്നെയോർമ്മ വരും
ചേർത്തലമുക്കിലെ ബസ് സ്റ്റോപ്പു കാണുമ്പോൾ
ശകുന്തളേ നിന്നെയോർമ്മ വരും
ശകുന്തളേ - ശകുന്തളേ

പാടത്തെ തേങ്ങാ നനയ്ക്കുവാനങ്ങനെ
പമ്പുകൾ വെള്ളമൊഴുക്കുമ്പോൾ
ജീപ്പുകാറുകൾ വെറികൊണ്ടു പായുമ്പോൾ
നിന്നെക്കുറിച്ചെനിക്കോർമ്മ വരും
നിന്നെക്കുറിച്ചെനിക്കോർമ്മ വരും
ശകുന്തളേ - ശകുന്തളേ (ശങ്കുപ്പിള്ള... )

താമരക്കുളങ്ങരെ പിടത്താറാവുകൾ
ചിറകും കുടഞ്ഞു നടക്കുമ്പോൾ
റ്റൈപ്പുറൈറ്ററിൻ ട്ടകട്ടക കേൾമ്പോൾ
നിന്നെക്കുറിച്ചെനിക്കോർമ്മ വരും
നിന്നെക്കുറിച്ചെനിക്കോർമ്മ വരും
ശകുന്തളേ - ശകുന്തളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shankuppilla kannirukkumpol

Additional Info