സാലു കെ ജോർജ്ജ്

Salu K George

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയാണ് സാലു കെ ജോർജ്ജ്. 1990 -കളിൽ കലാസംവിധനാരംഗത്ത് തുടക്കം കുറിച്ച അദ്ദേഹം 2001 -ൽ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാകുന്നത്.

തുടർന്ന് കുഞ്ഞിക്കൂനൻവെള്ളിനക്ഷത്രംകൊച്ചിരാജാവ്തുറുപ്പുഗുലാൻമഹാസമുദ്രംപോക്കിരി രാജസിറ്റി ഓഫ് ഗോഡ്കർമ്മയോദ്ധാ..എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചു. സാലു കെ ജോർജ്ജ് പ്രാഥമികമായി ഒരു കലാസംവിധായകനാണെങ്കിലും, മലയാളത്തിലെ സിനിമകളിൽ അദ്ദേഹം ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച കലാസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ മിനിസ്ക്രീൻ രംഗത്തും അദ്ദേഹം സജീവമാണ്. ടെലിവിഷൻ പരമ്പരകളുടെ നിർമ്മാണത്തിലും കലാസംവിധാനത്തിലും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയുടെ സാങ്കേതിക വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച സാലു കെ. ജോർജ്ജ് ഇന്നും ഈ മേഖലയിൽ സജീവമായി തുടരുന്നു.