മലേഷ്യ വാസുദേവൻ
പാലക്കാട്ട് ജില്ലയിൽ നിന്നും മലേഷ്യയിലേക്ക് കുടിയേറിയ ചാത്തു നായരുടേയും അമ്മാളുവിന്റേയും മകനായി 1944 ജൂൺ 15 ന് മലേഷ്യയിൽ ജനിച്ച ഇദ്ദേഹം തെന്നിന്ത്യയെ തന്റെ തട്ടകമാക്കി. ഗാനമേളകളിൽ ഗായകനായും നാടകനടനായുമായിരുന്നു അദ്ദേഹത്തിന്റെ പ്രവേശനം. 8000 ലേറെ തമിഴ് ഗാനങ്ങളും 4000 ഓളം അന്യഭാഷാഗാനങ്ങളും അദ്ദേഹം ആലപിച്ചു. 85 ൽ പരം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. ഇളയരാജയുടെ ഇഷ്ടഗായകൻ കൂടിയായിരുന്നു ഇദ്ദേഹം. ഡെൽഹി ടു മദ്രാസ് എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി ഗാനം ആലപിച്ചത്. ശിവാജി ഗണേശനുമായുള്ള ശബ്ദചേർച്ച ഇദ്ദേഹത്തിന് അനുഗ്രമായി. പിന്നീട് രജനീകാന്തിന്റെ ശബ്ദമായി ഇദ്ദേഹം അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും പാടി. പതിനാറ് വയതിനിലെ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ഇദ്ദേഹത്തിനെ പ്രശസ്തനാക്കിയത്.
വിഷ്ണുലോകം എന്ന സിനിമയിലെ പാണപ്പുഴ പാടി എന്ന ഗാനം നാടോടിയിലെ തമ്പ്രാന്റെ മഞ്ചൽ മൂളി കാബൂളിവാലയിലെ പിറന്നൊരീമണ്ണും പനിനീർപൂക്കളിലെ വെണ്ടയ്ക്കാ സാമ്പാറും തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.പരമ്പരയായിരുന്നു അദ്ദേഹം അഭിനയിച്ച് ആദ്യമലയാള ചലച്ചിത്രം. അതിലെ കാളിയപ്പ ചെട്ടിയാരെ അദ്ദേഹം അനശ്വരമാക്കി.
കലൈമാമണി പുരസ്കാരം നൽകി തമിഴ്നാട് സർക്കാർ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
2011 ഫെബ്രുവരി 20ന്, ഉച്ചയ്ക്ക് ചെന്നൈൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ വച്ച് അന്ത്യം.