പിറന്നൊരീമണ്ണും മാറുകില്ല്ല

(ഹമ്മിങ്ങ്)
പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല
പിറന്നൊരീമണ്ണും മാറുകില്ല്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല
നിശയും നിലാവും പകലും വേനൽക്കാറ്റും മഴയും തൂമഞ്ഞും നിഴലാടുംമേടും
എന്തിനോ ...........തുടരുമ്പോൾ
മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല

വിരുന്നുകാർ മടങ്ങണം തങ്ങിയാൽ എങ്ങിടം ഭൂമിയിൽ
അലഞ്ഞൊരീ അരങ്ങിലും ആടുവാൻ ഏറിയാൽ എത്രനാൾ
വരവുകളാം സുഖങ്ങളിൽ ചെലവുകളായ്  ദുരന്തങ്ങൾ
അതുപണിയും വിലങ്ങുമായ് തടവറയിൽ തുറങ്കിൽ
എന്തിനോ........... പരതുമ്പോൾ
മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല

മതങ്ങളേ മനങ്ങളേ മാറ്റുവാൻ ആവുമോ ഞങ്ങളേ
തുടക്കവും ഒടുക്കവും കോർക്കുമീ ജന്മമാം ബന്ധനം
ഒരു ഞൊടിയിൽ മറന്നുവോ പുകമറയിൽ മറഞ്ഞെന്നോ
വിടപറയൂ വിഷാദമേ വിധിപറയും മുഹൂർത്തം
എന്തിനോ................. തുടരുമ്പോൾ
മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
പിറന്നൊരീമണ്ണും മാറുകില്ല നിറഞ്ഞൊരീക്കണ്ണും തോരുകില്ല
നിശയും നിലാവും പകലും വേനൽക്കാറ്റും മഴയും തൂമഞ്ഞും നിഴലാടുംമേടും
എന്തിനോ ...........തുടരുമ്പോൾ
മനസ്സെന്നമന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
മനുഷ്യനും മനസ്സും മാറുമോ ഓ ഓ മനുഷ്യനും മനസ്സും മാറുമോ
ഓ മനുഷ്യനും മനസ്സും മാറുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)
PIRANNOREE MANNUM

Additional Info

അനുബന്ധവർത്തമാനം