പുത്തൻ‌പുതുക്കാലം മുത്തമിട്ടനേരം

തന്തനനാന തന്തനനനാന തന്തനനനാനന തനനന നനനനനാ
പുത്തൻ‌പുതുക്കാലം മുത്തമിട്ടനേരം കൊലുസിട്ടമോഹങ്ങൾ എഴുന്നള്ളുന്നിതുവഴിയേ
കാണാത്തചിറകുള്ള തേരിൽ കാലത്തിൻ കളിത്തോളിൽ
മേളത്തിൽ തപ്പുംതട്ടി പാടി താളത്തിൽ ചാഞ്ചാടി

ഈറൻ‌കുഴലിനൊരീണം ഇന്നാരെ തേടുന്നു
ഇന്നേ വിരിയുന്നു പൂക്കൾ നാളത്തെ പൂങ്കാവിൽ
ഉന്മാദംകൊണ്ടുള്ളം ഇനി ഉല്ലാസത്തിൽ തുള്ളും
പനിനീരിതളിൽ മധുവും മണവും
ചെണ്ടു മലർന്നതു കണ്ട് കൊതിച്ചൊരു
വണ്ടു വരുമ്പ വരണ്ടൊരു ചുണ്ടില്
പുത്തൻ‌പുതുക്കാലം മുത്തമിട്ടനേരം കൊലുസിട്ടമോഹങ്ങൾ എഴുന്നള്ളുന്നിതുവഴിയേ
കാണാത്തചിറകുള്ള തേരിൽ കാലത്തിൻ കളിത്തോളിൽ
മേളത്തിൽ തപ്പുംതട്ടി പാടി താളത്തിൽ ചാഞ്ചാടി
പുത്തൻ‌പുതുക്കാലം മുത്തമിട്ടനേരം കൊലുസിട്ടമോഹങ്ങൾ എഴുന്നള്ളുന്നിതുവഴിയേ
തന്തനനാന തന്തനനനാന തന്തനനനാനന തനനന നനനനനാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
PUTHAN PUTHU KAALAM

Additional Info

അനുബന്ധവർത്തമാനം