തെന്നൽ വന്നതും പൂവുലഞ്ഞുവോ
പൂവുലഞ്ഞതും ഇളം തെന്നൽ മെല്ലെ
വന്നുവോ കടംകഥയല്ലയോ (തെന്നൽ..)
അണയാത്ത രാവിന്റെ കൂട്ടിൽ
അരയാൽക്കിളിപെണ്ണൂ പാടി
അതു കേട്ടുറങ്ങാതെ ഞാനും
അറിയാതെ രാപ്പാടിയായി
അഴലിൻ മഴയിൽ അലയുമ്പൊഴും
അഴകിൻ നിഴലിൽ അലിയുന്നുവോ
മാനത്തെ മച്ചിൽ നിന്നും
അമ്പിളി താഴോട്ടിറങ്ങി വന്നോ
താമരപൂങ്കുളത്തിൽ
തണുപ്പിൽ നീന്തിക്കുളിച്ചിടുന്നോ (തെന്നൽ..)
ഒരു കോടി മാമ്പൂക്കിനാക്കൾ
ഒരു മഞ്ഞു കാറ്റിൽ കൊഴിഞ്ഞൂ
അതിലെന്റെ പേരുള്ള പൂവിൽ
ഒരു മൌനമുണ്ടായിരുന്നൂ
ഇനിയും വരുമോ കിളിവാതിലിൽ
പനിനീർ കുയിലേ കുളിരോടി നീ
ആടുന്നുണ്ടാടുന്നുണ്ടേ മനസ്സിൽ മാമയിലാടുന്നുണ്ടേ
മാരിവിൽ പീലിയേഴും വിരിച്ചെൻ മോഹങ്ങളാടുന്നുണ്ടേ (തെന്നൽ...)
|