ഊരറിയില്ല പേരറിയില്ല
ഊരറിയില്ല പേരറിയില്ല
ഉമ്മിണി വല്യോരു രാജാവ്
'രാജാവ്'?
അരവയറുണ്ണാൻ അന്തിയുറങ്ങാൻ
ഗതിയില്ലാത്തൊരു രാജാവ്
ഊരറിയില്ല പേരറിയില്ല
ഉമ്മിണി വല്യോരു രാജാവ്
അരവയറുണ്ണാൻ അന്തിയുറങ്ങാൻ
ഗതിയില്ലാത്തൊരു രാജാവ്
കൊട്ടാരോം തിട്ടൂരോം കിട്ടാതെ ഹൊയ്
അത്താഴോം മുത്താഴോം നൽകാതെ ഹൊയ്
എല്ലാരും എല്ലാരും പങ്കുതട്ടി
എപ്പോഴും എപ്പോഴും പങ്കുതട്ടി
'പാവം രാജാവ്'
ഊരറിയില്ല പേരറിയില്ല
ഉമ്മിണി വല്യോരു രാജാവ്
'പിന്നെ രാജാവിന് എന്തുപറ്റി അപ്പൂപ്പാ'?
'രാജാവിനോ?'
കൊട്ടാരത്തിലെ മുഖ്യമന്ത്രി
വിഡ്ഢി വിദൂഷകനായിരുന്നു
അവനൊരു പൊട്ട്ശുംഭനായിരുന്നു
നേരം വെളുത്തുപോയാൽ
പിന്നെ അന്തി കറുക്കുവോളം
വാരിവലിച്ചു തിന്നും നന്നായ്
കൂർക്കം വലിച്ചുറങ്ങും
അങ്ങനെ രാജ്യമനാഥമായേ
പാവം രാജാവ് തെരുവിലായേ
'അയ്യോ കഷ്ടം'
ഊരറിയില്ല പേരറിയില്ല
ഉമ്മിണി വല്യോരു രാജാവ്
'മോളതൊന്നും വിശ്വസിക്കല്ലേ
സത്യമെന്താണെന്നു ഞാൻ പറയാം'
'എന്നാ പറ'
കൊട്ടാരം വൈദ്യനൊരുത്തനുണ്ടേ
വാട്ടക്കഷായം കുറുക്കുന്നവൻ
അവനൊരു വക്രബുദ്ധിയായിരുന്നു
തക്കം തരപ്പെടുമ്പോൾ
പണമൊക്കെയടിച്ചു മാറ്റും
കട്ടുമുടിച്ചതെല്ലാം സ്വന്തം അച്ചിക്കു കാഴ്ചവെയ്ക്കും
അങ്ങനെ രാജ്യമനാഥമായേ
പാവം രാജാവ് തെരുവിലായേ
'ആ വൈദ്യര് ചീത്ത'
ഊരറിയില്ല പേരറിയില്ല
ഉമ്മിണി വല്യോരു രാജാവ്
അരവയറുണ്ണാൻ അന്തിയുറങ്ങാൻ
ഗതിയില്ലാത്തൊരു രാജാവ്
കൊട്ടാരോം തിട്ടൂരോം കിട്ടാതെ ഹൊയ്
അത്താഴോം മുത്താഴോം നൽകാതെ ഹൊയ്
എല്ലാരും എല്ലാരും പങ്കുതട്ടി
എപ്പോഴും എപ്പോഴും പങ്കുതട്ടി