നന്നങ്ങാടികൾ ഞങ്ങൾ
താനേ ചിതലേറും കോലങ്ങൾ
തീരാ ശനിശാപജന്മങ്ങൾ
നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ
ചാവേറും മോഹങ്ങൾ എന്നാളും മൂടുന്നു
മനസ്സിൻ അറതൻ ഇരുളിൽ തമ്പ്രാക്കന്മാരേ
നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ
പ്രാണങ്ങൾ ചിമ്മി ചിമ്മി അലയും
മോഹങ്ങൾ മിന്നി മിന്നി അണയും
പ്രാണങ്ങൾ ചിമ്മി ചിമ്മി അലയും - ഉള്ളിൽ
മോഹങ്ങൾ മിന്നി മിന്നി അണയും
മിനുങ്ങു തരികളായ് നുറുങ്ങു പൊരികളായ്
ചിരിയിൽ കണ്ണീരുമായ് പായും പാതകളിൽ
താനേ ചിതലേറും കോലങ്ങൾ
തീരാ ശനിശാപജന്മങ്ങൾ...
നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ
രാവെല്ലാം ചിന്ന ചിന്ന കനവും കണ്ട്
നോവെല്ലാം തമ്മിൽ തമ്മിൽ ചെകയും
ചിറക് തെരയുമീ കരിയിലക്കിളികൾ
എരിയും നെഞ്ചിന്നുള്ളിൽ തേങ്ങും മൗനവുമായ്
താനേ ചിതലേറും കോലങ്ങൾ
തീരാ ശനിശാപജന്മങ്ങൾ
നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ
ചാവേറും മോഹങ്ങൾ എന്നാളും മൂടുന്നു
മനസ്സിൻ അറതൻ ഇരുളിൽ തമ്പ്രാക്കന്മാരേ
നന്നങ്ങാടികൾ ഞങ്ങൾ മിന്നാമിന്നികൾ
താനേ ചിതലേറും കോലങ്ങൾ
തീരാ ശനിശാപജന്മങ്ങൾ