കണ്ണാം തുമ്പീ പോരാമോ - pathos

കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെനുള്ളിൽ പൂക്കാലം
കളിയാടാമീ കിളിമരത്തണലോരം
കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്‌ടം കൂടാമോ

വെള്ളാങ്കല്ലിൻ ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ വാവാച്ചീ...
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല തീർക്കാം
തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ...
(കണ്ണാം തുമ്പീ...)

ഏലേലം കാറ്റാലോലം കൈവീശുമ്പോൾ
പമ്മിപ്പമ്മി പൊങ്ങി തങ്ങാറില്ലേ നീ
എന്തേ മിണ്ടാത്തൂ വാവേ വാവാച്ചീ
നിന്നടുത്തെത്തുമ്പോൾ എന്നകത്തെത്തുന്നു-
ണ്ടെങ്ങോ മറന്നിട്ട ബാല്യകാലം
പിച്ച നടന്നൊരാ കൊച്ചുന്നാൾ പിന്നെയും
പിച്ച കൊടുക്കാറുമില്ല ദൈവം
ഇന്നുമെന്നോർമ്മയിൽ നീ കൊച്ചു കണ്ണുനീർത്തുള്ളിയല്ലേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (2 votes)
Kannamthumbee poramo - pathos

Additional Info

Year: 
1988

അനുബന്ധവർത്തമാനം