കാക്കോത്തിയമ്മയ്ക്ക് തിരുഗുരുതി

ആ ആ ആ
കാക്കോത്തിയമ്മയ്ക്ക് തിരുഗുരുതി വേണം
കൊടംകള്ളു കൊണ്ടാ കരിങ്കോഴി കൊണ്ടാ
പെരുമീൻ വരും മുൻപ് തലപലതരിഞ്ഞാൽ
ഇനിപ്പത്തുകൊല്ലം സുഭിക്ഷങ്ങൾ ഭിക്ഷ

ദീനം വരുത്താനും ഏനം കെടുത്താനും
ദൂനം വരുത്താത്ത ചെങ്കാളിയാണേ
തൂശിച്ചടുത്താൽ കൊടുക്കും കൊടുക്കും
കോപിച്ചു പോയാൽ കടുപ്പം കടുപ്പം
ഞായ് ഞയ് ഞായ് ഞയി ഞാഇ

ചോടുവെച്ച് ചോടുവെച്ച് കൂടെ വാ കോഴി
കുങ്കുമം തൊട്ടുഴിഞ്ഞ് ശുദ്ധമാക്കിടട്ടെ
കൂടുവിട്ട പക്ഷിയാണ് കാട്ടുപക്ഷിയല്ലൊ
തൂക്കണാം കുരിവിപോലെ കാക്കണം കുരുമ്പേ

വെറ്റില കൊണ്ടാ വെണ്ണീരു കോണ്ടാ
ദക്ഷിണ കൊണ്ടാ ദേവിയ്ക്കു വെയ്ക്കാൻ
കുടുപ്പോല ദേവിയും തയ്യവും വരണേ 
ഞായ് ഞയ് ഞായ് ഞയി ഞാഇ

കാക്കോത്തിയമ്മയ്ക്ക് തിരുഗുരുതി വേണം
കൊടംകള്ളു കൊണ്ടാ കരിങ്കോഴി കൊണ്ടാ
പെരുമീൻ വരും മുൻപ് തലപലതരിഞ്ഞാൽ
ഇനിപ്പത്തുകൊല്ലം സുഭിക്ഷങ്ങൾ ഭിക്ഷ

എല്ലും മുറിഞ്ഞങ്ങ് പണിചെയ്തുവെന്നാൽ
പല്ലും മുറിഞ്ഞങ്ങ് തിന്നാം കിടാത്തി
എല്ലും മുറിഞ്ഞിട്ട് പല്ലും മുറിഞ്ഞിട്ട്
പിന്നെന്തുതിന്നിട്ട് കാര്യം കിടാത്തി

ഞായ് ഞയ് ഞായ് ഞയി ഞാഇ
വീണപൂക്കൾ കൊണ്ട് ഞങ്ങൾ കോർത്തമാലയാണേ
വീണ്ടുമീ പൂവുകൾ കൊഴിഞ്ഞു പോയിടല്ലെ
ഈ കുരുക്കിനുള്ളിലെ കറക്കമൊന്നു വേറെ
കിട്ടുകില്ലെങ്ങുമീ ഗുമിക്കുരുക്കു വേറെ
ഒള്ളതു ചൊന്നാ ഉറിയും ചിരിക്കും
ഒത്തിരുമിച്ചാ ഒലക്കേലും ചായാ
പഴഞ്ചൊല്ലി ലിമ്മിണിയില്ലെടി പതിര്
ഞായ് ഞയ് ഞായ് ഞയി ഞാഇ

കാക്കോത്തിയമ്മയ്ക്ക് തിരുഗുരുതി വേണം
കൊടംകള്ളു കൊണ്ടാ കരിങ്കോഴി കൊണ്ടാ
പെരുമീൻ വരും മുൻപ് തലപലതരിഞ്ഞാൽ
ഇനിപ്പത്തുകൊല്ലം സുഭിക്ഷങ്ങൾ ഭിക്ഷ
സമ്പത്തുകാലത്തു തൈ പത്തു വച്ചാൽ
ആപത്തുകാലത്തു കാ പത്തു തിന്നാൽ
സമ്പത്തുവന്നാലതാപത്തതിന്നാൽ
തൈപത്തു വയ്ക്കാതെ കാ പത്തു തിന്നാം
ഞായ് ഞയ് ഞായ് ഞയി ഞാഇ ഞാഇ ഞാഇ
ഞായ് ഞയ് ഞായ് ഞയി ഞാഇ ഞാഇ ഞാഇ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kakkothiyammakku Thiruguruthy

Additional Info

Year: 
1988