കല്ലെല്ലാം കർപ്പൂരമുത്തു പോലെ

കല്ലെല്ലാം കർപ്പൂരമുത്തു പോലെ
ഈ പുല്ലെല്ലാം കസ്തൂരിമുല്ല പോലെ
കടലെല്ലാം നമ്മൾക്ക് പാനപാത്രം
ഈ കരയെല്ലാം നമ്മൾക്ക് ദേവലോകം
ഹെയ് ഡാനീ ഡാനീ
എന്താ ഡാഡീ ഡാഡീ
ആകെ മൊത്തം ടോട്ടൽ സുഖം
ഈ വീഞ്ഞിന്റെ കുമിളപ്പൂ ഡക്കറ് ഡക്കറ് ടീ
(കല്ലെല്ലാം...)

ഹെയ് പഞ്ഞം പിടിച്ച വഴിയിലിന്നെങ്ങനെ
തങ്കം പൊഴിഞ്ഞു വീണു
അതു പണ്ടാരോ പറഞ്ഞതു പോലെ മിണ്ടല്ലേ
അതു കണ്ടോരും കേട്ടോരും മിണ്ടല്ലേ
വയ്യാത്ത വേലയാണിത്
ഇന്ന് തീരാത്ത പൂരമാണിത്
വല്ലാത്ത ലോകമാണിത്
നാലു കാശിന്റെ കാലമാണിത്
അത് പൊന്നാക്കിത്തന്നാൽ
മണ്ണാക്കിത്തന്നാൽ
എല്ലാർക്കും എല്ലാർക്കും സന്തോഷം
(കല്ലെല്ലാം..)

ഹെയ് ചുമ്മാ വരണ്ട് കിടന്ന മനസ്സില്
വെള്ളം തളിച്ചതാര്
അതു പണ്ടാരോ പറഞ്ഞതു പോലെ മിണ്ടല്ലേ
അതു നാട്ടാരും കൂട്ടാരും മിണ്ടല്ലേ
നേരുള്ള ലോകമല്ലിത്
ദൈവം കോപിച്ച കാലമാണിത്
മാളോരേ പേടിയില്ലിനി
മാനം പോയാലും സാരമില്ലിനി
അത് കാണാത്തവർക്കും കേൾക്കാത്തവർക്കും
എപ്പോഴും എപ്പോഴും സന്തോഷം
(കല്ലെല്ലാം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kallellam karppoora muthu pole

Additional Info

Year: 
1991

അനുബന്ധവർത്തമാനം