കുഞ്ഞിക്കാറ്റിൻ കന്നിത്തേരിൽ

കുഞ്ഞിക്കാറ്റിൻ കന്നിത്തേരിൽ കൂടെപ്പോരാമോ
ചെല്ലച്ചുണ്ടാൽ ചൂളം കുത്തി താളം കൊട്ടാമോ
അല്ലിക്കാറ്റിൻ ചില്ലത്തുമ്പേലൂഞ്ഞാലാടാമോ
മഞ്ഞിൻ മായപ്പൂത്തുമ്പീ മാമ്പൂ മുത്തും പൂത്തുമ്പി (3)

മാനത്തെ തോപ്പിൽ കാണാം.. കായാമ്പൂക്കൂട്ടാരം
ആ ..മാലാഖക്കുഞ്ഞും ഞാനും കൂത്താടും കൊട്ടാരം..
മഴവില്ലാൽ മേഞ്ഞും.. മണിമുത്താൽ മേഞ്ഞും
വിണ്ണകത്തെ... പെൺകൊടിമാർ..
ആടിപ്പാടും ആമ്പൽക്കൊട്ടാരം...
എന്തേ നീയും പോരുന്നോ... തങ്കക്കൊട്ടാരം കാണാൻ
കണ്ണേ നീയും പോരുന്നോ... കനകക്കൊട്ടാരം കാണാൻ

കുഞ്ഞിക്കാറ്റിൻ കന്നിത്തേരിൽ കൂടെപ്പോരാമോ
ലാലാലാലാ...
ചെല്ലച്ചുണ്ടാൽ ചൂളം കുത്തി താളം കൊട്ടാമോ
അഹാഹാഹാഹാ...
അല്ലിക്കാറ്റിൻ ചില്ലത്തുമ്പേലൂഞ്ഞാലാടാമോ
മഞ്ഞിൻ മായപ്പൂത്തുമ്പീ മാമ്പൂ മുത്തും പൂത്തുമ്പി
മഞ്ഞിൻ മായപ്പൂത്തുമ്പീ മാമ്പൂ മുത്തും പൂത്തുമ്പി

കൊട്ടാരക്കെട്ടിൽ കാവൽ നില്‍പ്പുണ്ടേ.. ഭൂതത്താൻ
ചെഞ്ചോരക്കണ്ണിൽ ചെന്തീ ചാന്താടും.. ഭൂതത്താൻ
ഇടിമിന്നൽ വാളും.. കടലോളം വായും
കൈകളിലോ പുലിനഖവും.. താനേ നീളും ചോരക്കോമ്പല്ലും
മെല്ലെ ഭൂതത്താനേ ഞാൻ... കുഞ്ഞിക്കയ്യിലെടുത്തീടും
കൊഞ്ചിക്കിന്നാരം ചൊല്ലി... ചെല്ലച്ചെപ്പിലടച്ചീടും..
(കുഞ്ഞിക്കാറ്റിൻ കന്നിത്തേരിൽ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kunjikattin kannitheril

Additional Info

Year: 
1996

അനുബന്ധവർത്തമാനം