മധുമഴപെയ്ത രാത്രിയായ്

മധുമഴപെയ്ത രാത്രിയായ്..ഓ..
അഴകൊഴുകുന്ന മാത്രയായ് അരികെ വരൂ
ചന്ദനശീതള ചന്ദ്രിക ചാര്‍ത്തിയ താമരനൂപുരമേ
മധുമഴപെയ്ത രാത്രിയായ്..ആ
അഴകൊഴുകുന്ന മാത്രയായ് അരികെ വരൂ
ചന്ദനശീതള ചന്ദ്രിക ചാര്‍ത്തിയ താമരനൂപുരമേ
നിന്‍ കാതില്‍.. മൂളാം ഞാന്‍ ലോലമാം പ്രണയപദം
പൊന്‍നിറമാറിനു മന്മഥനേകിയ കന്മദ ശ്രീതിലകം..
മധുമഴപെയ്ത രാത്രിയായ്..
അഴകൊഴുകുന്ന മാത്രയായ് അരികെ വരൂ

പാല്‍ത്തൂവല്‍... ചാര്‍ത്തും നിന്‍
വാര്‍ത്തിങ്കള്‍ തൂമെയ്യില്‍...ആ ..
ആരാരും കാണാതെ... ശ്രീരാഗം മീട്ടുമ്പോള്‍
നാണം കൊള്ളും മിഴിയില്‍ നാദം പെയ്യും മൊഴിയില്‍
ചിറകുരുമ്മി ഞാന്‍ അരികെനില്‍പ്പൂ..

മധുമഴപെയ്ത രാത്രിയായ്..
അഴകൊഴുകുന്ന മാത്രയായ് അരികെ വരൂ

നെഞ്ചോരം ചാഞ്ചാടും.. പൊന്‍ പൂവിന്‍ വാര്‍മൊട്ടില്‍
തേന്‍തേടും കാര്‍വണ്ടായ്.. രാവോളം ഞാന്‍ മൂളും
കാണാക്കാറ്റിന്‍ വിരലായ്..
കനവിന്‍ പൂവില്‍ പരതും...
അരിയചുണ്ടിലെ അമൃത് തേടും
(മധുമഴപെയ്ത രാത്രിയായ്..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madhumazha peytha rathriyay