അറബിപ്പൊന്നല്ലിത്തേനേ

ലുകിലുകിലക് ലുകിലുകിലക്
ലുകിലുകിലക് ലുകിലുകിലക്..ഹേ
അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേ
അകിലൊത്തച്ചാറില്‍ നീന്തും പൈങ്കിളിപ്പെണ്ണേ (2)
അണിമുത്തേ പെണ്‍‌തത്തേ.. അഴകേഴും നീയല്ലേ..
സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തി
അടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാ
ലുകിലുകിലക് ലുകിലുകിലക്..ലുകിലുകിലക് ലുകിലുകിലക്

കഥപറയും യമുനയിലോ ഖജൂരാഹോ പ്രതിമയിലോ
താജ്‌മഹലിന്‍ കവിതയിലോ.. കാശ്മീരിന്‍ ലഹരിയിലോ
കാണാത്തൊരാനന്ദ ശൃംഗാര സങ്കല്‍പ്പമേ.. (2)
കോടി നേടും തമ്പുരാന്റെ കണിമലരിതളേ
കോടി നേടും തമ്പുരാന്റെ കണിമലരിതളേ
ലുകിലുകിലക് ലുകിലുകിലക്
ലുകിലുകിലക് ലുകിലുകിലക്.. ഹേ

അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേ
അകിലൊത്തച്ചാറില്‍ നീന്തും പൈങ്കിളിപ്പെണ്ണേ
അണിമുത്തേ പെണ്‍‌തത്തേ.. അഴകേഴും നീയല്ലേ..
സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തി
അടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാ
ലുകിലുകിലക് ലുകിലുകിലക്
ലുകിലുകിലക് ലുകിലുകിലക്.. ഹേ

ഉടലഴകില്‍ മേനകയോ.. മദനരതി വിഗ്രഹമോ
നടനകലാ നൈപുണിയോ.. ഭരതമുനി കന്യകയോ
പാണിതട്ടി പാടിയാടും പനിമതിയഴകേ
പാണിതട്ടി പാടിയാടും പനിമതിയഴകേ..
ലുകിലുകിലക് ലുകിലുകിലക്
ലുകിലുകിലക് ലുകിലുകിലക്.. ഹേ

അറബിപ്പൊന്നല്ലിത്തേനേ അമ്പിളിപ്പാലേ
അകിലൊത്തച്ചാറില്‍ നീന്തും പൈങ്കിളിപ്പെണ്ണേ
അണിമുത്തേ പെണ്‍‌തത്തേ.. അഴകേഴും നീയല്ലേ..
സുറുമക്കണ്ണോരത്തില്‍ ഒളിമിന്നല്‍ കൊടികുത്തി
അടിവെച്ചൻ ചാരത്തും തുടികൊട്ടിത്തുള്ളാന്‍ വാ
ലുകിലുകിലക് ലുകിലുകിലക്
ലുകിലുകിലക് ലുകിലുകിലക്.. ഹേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
arabipponnallithene