കണ്ടൂ കണ്ടറിഞ്ഞു
കണ്ടൂ കണ്ടറിഞ്ഞു കണ്ണിടഞ്ഞു കീഴടങ്ങി
പണ്ടേ എൻ മനസ്സിൻ പൂവനത്തിൽ നീ വിരിഞ്ഞു
കാണാത്ത കാര്യങ്ങൾ കണ്ടൊരു മുഹൂർത്തം
കല്യാണരാവിൽ ഹെയ് ലല്ലല ലാലാലാ
വന്നൂ വന്നൊരിക്കൽ നീ വിളിച്ചു ഞാനണഞ്ഞു
എന്നെ ഞാൻ മറന്നു നിൻ സമക്ഷം വീണലിഞ്ഞു
ഇന്നോളം ഞാൻ ചെയ്ത മംഗളഫലങ്ങൾ
പൊന്നുണ്ണി മോനായി ലല്ലല ലാലാലാ
ജന്മം പൂവണിഞ്ഞു തേനുറഞ്ഞു നാം നുകർന്നു
കുഞ്ഞേ തേൻകുഴമ്പേ പൂങ്കുരുന്നേ നീ പിറന്നു
ഹേ മമ്മീ ഓ ഡാഡീ..
നാളായ നാളെല്ലാം സല്ലാപവേള
നാടായ നാടെല്ലാം ഉല്ലാസമേള (2)
മണലാഴി പോലും മലർവാടിയാകും..
എൻമുന്നിൽ രണ്ടോമൽ പുഞ്ചിരി വിരിഞ്ഞാൽ
വന്നൂ വന്നൊരിക്കൽ നീ വിളിച്ചു ഞാനണഞ്ഞു..
പണ്ടേ എൻ മനസ്സിന്‍ പൂവനത്തിൽ നീ വിരിഞ്ഞു
ഹേയ് അയ്യേ ഹേയ് അയ്യേ..
കാലത്തിൻ കൈ നമ്മെ ഒന്നാക്കി മാറ്റി
കാണിക്കയായ് കുഞ്ഞേ നിന്നെയും നൽകി (2)
എരിവേനൽ പോലും.. കുളിരായി മാറും
എന്നുള്ളം നിങ്ങൾതൻ കൊഞ്ചലിലലിഞ്ഞാൽ
കണ്ടു കണ്ടറിഞ്ഞു.. കണ്ണിടഞ്ഞു കീഴടങ്ങി
എന്നെ ഞാൻ മറന്നു.. നിൻ സമക്ഷം വീണലിഞ്ഞു
ഉം ഉമ്മ.. ഉം ഉമ്മ..
കണ്ടൂ കണ്ടറിഞ്ഞു കണ്ണിടഞ്ഞു കീഴടങ്ങി
പണ്ടേ എൻമനസ്സിൻ പൂവനത്തിൽ നീ വിരിഞ്ഞു
കാണാത്ത കാര്യങ്ങൾ കണ്ടൊരു മുഹൂർത്തം
കല്യാണരാവിൽ ഹെയ് ലല്ലല ലാലാലാ
വന്നൂ വന്നൊരിക്കൽ നീ വിളിച്ചു ഞാനണഞ്ഞു
എന്നെ ഞാൻ മറന്നു നിൻസമക്ഷം വീണലിഞ്ഞു
ഇന്നോളം ഞാൻ ചെയ്ത മംഗളഫലങ്ങൾ
പൊന്നുണ്ണി മോനായി ലല്ലല ലാലാലാ
ജന്മം പൂവണിഞ്ഞു തേനുറഞ്ഞു നാം നുകർന്നു
കുഞ്ഞേ തേൻകുഴമ്പേ പൂങ്കുരുന്നേ നീ പിറന്നു
ഹേ മമ്മി ഓ ഡാഡി..