നൂറു നൂറു ചുഴലികളലറും
നൂറു നൂറു ചുഴലികളലറും മനസ്സൊരു മരുഭൂമി (2)
പോയ കാല നിനവുകളെല്ലാം ഒട്ടകക്കൂട്ടങ്ങൾ (2)
തെല്ലകലെ ദാഹജലം ഇല്ലവിടെ ദാഹജലം
ഓ സംഘർഷം..
തെല്ലകലെ ദാഹജലം ഇല്ലവിടെ ദാഹജലം
ഓ സംഘർഷം
എന്തെല്ലാം സ്വപ്നങ്ങൾ കാലിടറുന്നിവിടേ
ഏതെല്ലാം ദുഃഖങ്ങൾ തീ ചൊരിയുന്നിവിടെ (2)
മരുപ്പച്ച തേടുന്നു മരിക്കാത്ത മോഹങ്ങൾ
എരിയുന്ന മണൽ പൊരിയുന്ന പകൽ
കരിയുന്ന പ്രതീക്ഷകൾ (2)
(നൂറു നൂറു ചുഴലികളലറും...)
അങ്ങിങ്ങായ് സ്നേഹത്തിൻ ഈന്തകൾ തണൽ പകരും
അങ്ങിങ്ങായ് ദ്രോഹത്തിൻ കള്ളികൾ മുള്ളുതിരും (2)
കനൽ കാറ്റു വീശുന്നു കൊടും ദീർഘ നിശ്വാസം (2)
തളരുന്നു ചിലർ തകരുന്നു പലർ
തുടരുന്നു പ്രതീക്ഷകൾ(2)
(നൂറു നൂറു ചുഴലികളലറും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nooru Nooru Chuzhalikal Alarum
Additional Info
ഗാനശാഖ: